രാമനാട്ടുകര അപകടം: സ്വർണം തട്ടിയെടുക്കാൻ വന്ന അഞ്ചുപേർ കൂടി അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി (മലപ്പുറം): രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേർകൂടി പിടിയിൽ. കൊടുവള്ളി നാട്ടുകല്ലിങ്ങൽ കോട്ടയ്ക്കൽ സ്വദേശികളായ മേലേകുണ്ടത്തിൽ റിയാസ് (33), പിലാവുള്ളതിൽ മുഹമ്മദ് ബഷീർ (39), ഓയലക്കുന്ന് പുറായിൽ മുഹമ്മദ് ഹാഫിസ് (28), കോട്ടക്കൽ മുഹമ്മദ് ഫാസിൽ (28), പുണ്ടത്തിൽ ഷംസുദ്ദീൻ (35) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ അേന്വഷണ സംഘം അറസ്റ്റ് ചെയ്തത്.
നേരേത്ത പിടിയിലായ കൊടുവള്ളി വാവാട് സ്വദേശി സുഫിയാനിൽ നിന്നാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജൂൺ 21ന് പുലർച്ച പെരിന്തൽമണ്ണ സ്വദേശി ഷഫീഖ് ദുൈബയിൽനിന്ന് കടത്തിയ സ്വർണം തട്ടിയെടുക്കാൻ സുഫിയാൻ ചുമതലപ്പെടുത്തിയ സംഘത്തിലുള്ളവരാണ് പ്രതികളെന്നാണ് സൂചന.
റിയാസിെൻറ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി എട്ടുപേരാണ് സംഭവ ദിവസം കരിപ്പൂരിലെത്തിയത്. ഇവരിൽ ബാക്കി മൂന്നുപേരെ പിടികൂടാനുണ്ട്.
വയനാട്ടിലേക്ക് കടക്കാനിരിക്കെ താമരശ്ശേരി ചുരത്തിൽ നിന്നാണ് പ്രത്യേക സംഘം ഇവരെ പിടികൂടിയതെന്ന് ഡിവൈ.എസ്.പി കെ. അഷ്‌റഫ് പറഞ്ഞു. മറ്റുള്ളവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ കരിപ്പൂരിലെത്തിയ വാഹനങ്ങളും കണ്ടെടുക്കാനുണ്ട്.
ഇതോടെ രാമനാട്ടുകര വാഹനാപകടത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 16 ആയി. അറസ്റ്റിലായ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പ്രതികളെയും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.