രാമനാട്ടുകര വാഹനാപകടം: ദുരൂഹതയെന്ന് പൊലീസ്
text_fieldsരാമനാട്ടുകര: അഞ്ചു പേര്‍ മരിച്ച കോഴിക്കോട് രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയുള്ളതായി പൊലീസ്. അപകടത്തിൽ പെട്ട വാഹനത്തിനൊപ്പം ഒരു ഇന്നോവ കാറും ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ അപകടത്തിൽ പെട്ടവരുടെ സുഹൃത്തുക്കളായിരുന്നുവെന്ന് സൂചനയുണ്ട്.
ബൊലേറോയും സിമന്‍റ് കയറ്റിയ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് പുലർച്ചെ 4.45 ഓടെ രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ച് അപകടമുണ്ടായത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, ശാഹിര്‍ എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ സ്വീകരിക്കാൻ വരുമ്പോഴാണ് അപകടമെന്നാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ െമാഴി. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
എയർപോർട്ടിൽ നിന്നും പാലക്കാട് റൂട്ടിൽ സഞ്ചരിക്കേണ്ട വാഹനം ദിശമാറി 12 കിലോമീറ്ററിലധികം ദൂരത്തിലാണ് അപകടം നടന്നത്. വാഹനം കോഴിക്കോട് ഭാഗത്തുനിന്ന് എയർപോർട്ട് ഭാഗത്തേക്ക് സഞ്ചരിക്കുേമ്പാഴാണ് അപകടത്തിൽ പെട്ടത്. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്നറിയാൻ പൊലീസ് അന്വേഷണം തുടരുകയാണ്.എന്നാൽ, കുടിവെള്ളത്തിന് പോയെന്നാണ് കൂടെയുണ്ടായിരുന്നവർ നൽകിയ മൊഴി.
കൂടെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ഇന്നോവയും അതിലെ യാത്രക്കാരെയും മൊഴിയെടുക്കൻ ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
പുളിഞ്ചോടു വളവിൽ അമിത വേഗത്തിലായിരുന്ന വാഹനം എതിർദിശയിൽ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവർ മൊഴി നൽകിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയിൽ ഇടിച്ചതെന്നാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.