സ്വർണക്കടത്ത് പ്രതികളുടെ മൊഴി; പാർട്ടി മുൾമുനയിൽ
text_fieldsകണ്ണൂർ: സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷണം ടി.പി. ചന്ദ്രശേഖരൻ കേസ് പ്രതികളായ െകാടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും നീങ്ങുേമ്പാൾ സി.പി.എം മുൾമുനയിൽ. ടി.പി കേസ് പ്രതികൾ വഴി അന്വേഷണം പാർട്ടിയിലേക്ക് നീളുമോയെന്നതാണ് ആശങ്ക. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയിൽനിന്ന് ടി.പി കേസ് പ്രതികളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കണ്ണൂരിലെത്തിയ കസ്റ്റംസ് സംഘം കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന 'പൊട്ടിക്കൽ' ഓപറേഷൻ നടപ്പാക്കുന്നതിൽ തനിക്ക് ടി.പി കേസ് പ്രതികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അർജുൻ ആയങ്കിയുടെ മൊഴി. അതിലൂടെ ലഭിച്ച സ്വർണത്തിെൻറ വിഹിതം ടി.പി കേസ് പ്രതികൾക്ക് നൽകിയിട്ടുണ്ട്. കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വിഹിതം അവർ നിർദേശിക്കുന്ന വ്യക്തികൾക്കാണ് ൈകമാറിയത്. രാമനാട്ടുകര അപകടത്തെത്തുടർന്ന് കസ്റ്റംസ് അന്വേഷണം തന്നിലേക്ക് നീങ്ങുന്നതായി മനസ്സിലായ ഘട്ടത്തിൽ ഒളിവിൽ പോകാൻ ടി.പി കേസ് പ്രതികളുടെ സഹായം ലഭിച്ചതായും പാനൂർ ചൊക്ലി മേഖലയിലാണ് ഒളിവിൽ കഴിഞ്ഞതെന്നും അർജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് കൊടി സുനിയുടെയും ഷാഫിയുടെയും വീട്ടിൽ കസ്റ്റംസ് സംഘം എത്തിയത്.
ഇരുവരെയും കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്തേക്കും. സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കാനും സാധ്യതയുണ്ട്. ടി.പി കേസ് പ്രതികളുടെ ഫോൺ വിളി ബന്ധങ്ങൾ അന്വേഷിച്ചാൽ സി.പി.എമ്മിന് കുരുക്കാകും. പുറേമക്ക് തള്ളിപ്പറയുേമ്പാഴും ടി.പി കേസ് പ്രതികെള പാർട്ടി ൈകയൊഴിഞ്ഞിട്ടില്ല.
ഇതിന് തെളിവായി ഇഷ്ടം പോലെ പരോൾ, ജയിലിൽ വി.ഐ.പി സൗകര്യങ്ങൾ തുടങ്ങി മുഹമ്മദ് ഷാഫിയുടെ കല്യാണത്തിന് എ.എൻ. ഷംസീർ എം.എൽ.എയുടെ സജീവ പങ്കാളിത്തം വരെയുള്ള തെളിവുകളുണ്ട്. സി.പി.എം നേതൃത്വത്തിലെ പലരുമായി ടി.പി കേസ് പ്രതികൾ നിരന്തരം ബന്ധം പുലർത്തുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട ഫോൺവിളി രേഖകൾ കസ്റ്റംസിന് ലഭിച്ചാൽ ബന്ധപ്പെട്ടവരെ കേസിലേക്ക് ചേർക്കാൻ കസ്റ്റംസിന് പ്രയാസമില്ല. 'പൊട്ടിക്കൽ' ഓപറേഷൻ വഴി കവർന്നെടുക്കുന്ന സ്വർണത്തിെൻറ മൂന്നിലൊരു പങ്ക് പാർട്ടിക്കും കൊടി സുനി സംഘത്തിനുമെന്നാണ് ക്വട്ടേഷൻ സംഘത്തിേൻറതായി പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നത്.
അതിെൻറ ആധികാരികത ഉറപ്പില്ലെങ്കിലും അന്വേഷണ സംഘം ആ നിലക്ക് നീങ്ങി അനുബന്ധ വിവരങ്ങൾ ചികഞ്ഞാൽ പാർട്ടിക്ക് പ്രതിരോധം എളുപ്പമാകില്ല. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കസ്റ്റംസിൽനിന്ന് അത്തരമൊരു നീക്കത്തിനുള്ള സാധ്യതയാണ് സി.പി.എം ഭയക്കുന്നത്. കൊടകര കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് െക. സുരേന്ദ്രനെ കേരള പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. അതിനെ നേരിടാനുള്ള ആയുധമായി ടി.പി കേസ് പ്രതികളും സ്വർണക്കടത്തും മാറുമോയെന്നാണ് ആശങ്ക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പാർട്ടി ക്വട്ടേഷൻ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫിസിെല ഉന്നതെൻറ ബന്ധുവിനുള്ള ബന്ധങ്ങളുെട വിവരവും പുറത്തുവന്നിട്ടുണ്ട്. കസ്റ്റംസ് അന്വേഷണം ആ നിലക്ക് നീളുന്നത് മുഖ്യമന്ത്രിയെക്കൂടി പ്രതിരോധത്തിലാക്കും. അതിനാൽ, സ്വർണക്കടത്ത് കേസിൽ ടി.പി കേസ് പ്രതികളുമായി ബന്ധപ്പെട്ട കസ്റ്റംസ് അന്വേഷണം സാകൂതം നിരീക്ഷിക്കുകയാണ് സി.പി.എമ്മും സർക്കാറും.
അഞ്ചുപേർ റിമാൻഡിൽ
കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പിടിയിലായ അഞ്ചുപേരെ റിമാൻഡ് ചെയ്തു. കൊടുവള്ളി സംഘത്തിൽപ്പെട്ട കൊടുവള്ളി നാട്ടുകല്ലിങ്ങൽ കോട്ടയ്ക്കൽ സ്വദേശികളായ മേലേ കുണ്ടത്തിൽ റിയാസ് (33), പിലാവുള്ളതിൽ മുഹമ്മദ് ബഷീർ (39), ഓയലക്കുന്ന് പുറായിൽ മുഹമ്മദ് ഹാഫിസ് (28), കോട്ടയ്ക്കൽ മുഹമ്മദ് ഫാസിൽ (28), പുണ്ടത്തിൽ ഷംസുദ്ദീൻ (35) എന്നിവരെയാണ് മഞ്ചേരി കോടതി റിമാൻഡ് ചെയ്തത്.
കേസിലെ പ്രധാനി വാവാട് സ്വദേശി സുഫിയാൻ ചുമതലപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ. റിയാസിെൻറ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിലായി എട്ടുപേരാണ് കരിപ്പൂരിലെത്തിയത്. മൂന്നുപേരെ പിടികൂടാനുണ്ട്.
സുഫിയാനെയും ചെർപുളശ്ശേരി സംഘത്തിലെ വല്ലപ്പുഴ മലയാരിലിൽ സുഹൈലിനെയും കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. സുഫിയാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം.
അതേസമയം, കഴിഞ്ഞ 21ന് റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശിയായ യുവാവിനെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൊടുവള്ളി സ്വദേശി ഫിജാസിനും മഞ്ചേരി പാണ്ടിക്കാട് സ്വദേശി ശിഹാബിനും ബന്ധമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. റിമാൻഡിലുള്ള ഇരുവരെയും പ്രതിചേർത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.