ജനകീയ സമരത്തിനുനേരെ പൊലീസ് അതിക്രമമെന്ന്; രാമനാട്ടുകരയിൽ ഇന്ന് ഹർത്താൽ
text_fieldsരാമനാട്ടുകര: സുപ്രീംകോടതി വിധിയെ തുടർന്ന് പൂട്ടിയ രാമനാട്ടുകരയിലെ ബിവറേജസ് കോർപറേഷെൻറ വിദേശ മദ്യഷാപ്പ് ഇന്നലെ തുറന്നു. മദ്യഷാപ്പ് തുറന്നതിൽ പ്രതിഷേധിച്ച് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനം മദ്യഷാപ്പിനു മുന്നിൽ സമരം നടത്തിയത് സംഘർഷത്തിൽ കലാശിച്ചു. സമരം കാണാനെത്തിയവരേയും സമരക്കാരേയും പൊലീസ് ലാത്തിവീശി അടിച്ചോടിച്ചു. രാത്രി ഏഴോടെ സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി മദ്യവിൽപന തുടങ്ങി. 32 പേരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്. നല്ലളം സി.ഐ വിനോദൻ, ഫറോക്ക് എസ്.ഐ രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്.
പൊലീസിെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഒരാൾക്കെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തിൽ വിട്ടു. നഗരസഭ ലൈസൻസില്ലാതെ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന വിദേശ മദ്യഷാപ്പിനെതിരെ സമരം ചെയ്ത ജനകീയ മുന്നണി പ്രവർത്തകരെ അടിച്ചൊതുക്കിയെന്ന് ആരോപിച്ച് രാമനാട്ടുകര നഗരസഭ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെ ഹർത്താൽ നടത്തുമെന്ന് ജനകീയ മുന്നണി അറിയിച്ചു. ഹർത്താൽ ഗതാഗതത്തെ ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.