രാമൻ കാണി ഇനി പഠിച്ചു ‘നടക്കും’
text_fieldsആലപ്പുഴ: രണ്ടു വർഷം മുമ്പ് തിരുവനന്തപുരം അഗസ്ത്യാർകൂടം മലനിരയിലെ ഏറ്റവും മ ുകളിലുള്ള കാണി ഉൗരിൽ ചെല്ലുേമ്പാൾ ചേട്ടൻ മാത്തനുമായി ചെളിമെഴുകിയ കുടിലിെൻറ തി ണ്ണയിൽ ഇഴഞ്ഞുനടക്കുകയായിരുന്നു രാമൻ. ചോദിച്ചപ്പോൾ പേരുപോലും പറയാതെ അവൻ കുടിലിന് അകത്തേക്ക് നിരങ്ങിനീങ്ങി. കുട്ടികൾ പള്ളിക്കൂടത്തിൽ പോയി അക്ഷരം പഠിച്ചാൽ കുലം മുടിയും എന്നു വിശ്വസിക്കുന്ന ആദിവാസി കാണികളുടെ ഉൗരിലെ കുരുന്നുകളാണ് രാമനും മാത്തനും. രണ്ടു കാലും മുട്ടിന് താഴേക്ക് നേർത്ത മാംസ പിണ്ഡം മാത്രമാണ് രാമനുള്ളത്. അതിനാൽ കൂര വിട്ട് പുറത്തേക്കൊന്നും പോകാറില്ല. മാത്തെൻറ ഒരു കൈപ്പത്തി കാട്ടുതീയിൽ പെട്ട് കത്തിപ്പോയി. ‘അഗസ്ത്യെൻറ പൂമ്പാറ്റകൾക്ക് പഠിക്കണം’ എന്ന വാരാദ്യമാധ്യമത്തിലെ ഫീച്ചറിനെ തുടർന്ന് രാമനെയും മാത്തനെയും സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു. ആലപ്പുഴയിലെ ശാരീരിക വൈകല്യമുള്ള കുട്ടികളെ പാർപ്പിക്കുന്ന ഭിന്നശേഷി കേന്ദ്രത്തിലാണ് ഇപ്പോൾ ഇരുവരും. ആലപ്പുഴ ഗവ. ടി.ഡി ജെ.ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഇന്ന് രാമൻ. ചേട്ടൻ മാത്തൻ തൊട്ടടുത്ത സ്കൂളിൽ അഞ്ചാം ക്ലാസിലും.
കാട്ടിലെ കാഴ്ചകളിൽനിന്ന് നാട്ടിലേക്കെത്തിയപ്പോൾ ഇവിടെ കണ്ടതെല്ലാം രാമന് പുതുമയായിരുന്നു. ആദ്യമായി വാഹനം കാണുന്നതു തന്നെ ആലപ്പുഴക്കുള്ള യാത്രയിലാണ്. റോഡും ട്രെയിനും പള്ളിക്കൂടവും ഒക്കെ എന്താണെന്ന് പോലും അവനറിയില്ലായിരുന്നു. ഒരു ദിവസം പരിശീലനം നൽകാൻ ബി.ആർ.സി നിയമിച്ച സന്ധ്യയോട് രാമൻ ഒരു സ്വപ്നം പങ്കുവെച്ചു. ഇൗ റോഡിലൂടെ എനിക്കും കാറോടിച്ചു പോകാൻ പറ്റുമോ ടീച്ചറേ, എനിക്ക് കാലില്ലല്ലോ. പിന്നെ അവെൻറ മോഹത്തിന് വേഗം കൂട്ടി സമഗ്രശിക്ഷാ അഭിയാൻ ആലപ്പുഴ ബി.ആർ.സി വിഷയം ഏറ്റെടുത്തു. രാമനായി പ്രത്യേകം കാൽ വരുത്തി നൽകി.
മെച്ചപ്പെട്ട ചികിത്സക്കും ശസ്ത്രക്രിയക്കും ആലപ്പുഴ നഗരസഭ പൂർണസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും രാമെൻറ മാതാപിതാക്കളെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും എന്ന ആശങ്കയിലാണ് പ്രധാനാധ്യാപിക പ്രീതി ജോസ്. തനിക്ക് കാടും നാടും ഒരുപോലെ ഇഷ്ടമാണെന്ന് രാമൻ. ഉൗരിൽ പോയി തിരികെയെത്തുേമ്പാൾ ഇപ്പോൾ രാമ ന് പറഞ്ഞാലും പറഞ്ഞാലും ഒാർമകൾ ബാക്കി. ക്ലാസിലെ കുട്ടികൾ മുഴുവൻ ചുറ്റുംകൂടും. വെപ്പുകാൽ വെച്ച് നടക്കാൻ പഠിക്കുന്നതേയുള്ളൂ. കാൽ പിടിപ്പിക്കാനും കൈപിടിച്ച് നടക്കാനും ഒക്കെ കൂട്ടുകാർ തിരക്ക് കൂട്ടും. അവർക്ക് അത്രക്ക് പ്രിയപ്പെട്ടവനാണ് രാമൻ. മാധവും ഫർഹാനുമാണ് ഏറ്റവും അടുത്ത കൂട്ടുകാർ. എന്തിനും കൂട്ടിന് പരിശീലക സന്ധ്യയും ക്ലാസ് ടീച്ചർ സുമംഗലയും ഒപ്പമുണ്ട്. ഒരിക്കൽ വിലക്കിയ അക്ഷരങ്ങളിലൂടെ സ്വപ്നലോകത്ത് പറന്നു കയറാൻ ചിറകുകൾ കിട്ടിയ സന്തോഷത്തിലാണ് രാമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.