Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷ്യഭേദി

ലക്ഷ്യഭേദി

text_fields
bookmark_border
ലക്ഷ്യഭേദി
cancel

രാഷ്​ട്രീയവും സംസ്കാരവും സാഹിത്യവും ജീർണമായൊരവസ്ഥയിലെത്തിയ കാലത്താണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രാമായണം മലയാളത്തിൽ അവതരിപ്പിച്ചത്. ശ്രീനാരായണ ഗുരുവി​​​െൻറ അരുവിപ്പുറം പ്രതിഷ്ഠക്ക് സമാനമായൊരു പ്രതിരോധമായിരുന്നു എഴുത്തച്ഛ​​​െൻറ രചന. രാമായണം സാർവകാലിക പ്രസക്തിയുള്ള മൂല്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഒരു കൃതിക്കും അതി​​​െൻറ പരിഭാഷക്കും പൂർവനിശ്ചിതമായ നിയോഗമുണ്ടാവും. എഴുത്തച്ഛ​​​െൻറ കാവ്യരചനകൾക്കു പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഒരുഭാഗത്ത് പോർചുഗീസ് അധിനിവേശവും മറുവശത്ത് ജന്മി-നാടുവാഴിത്തവ്യവസ്ഥ നേരിട്ട ആഭ്യന്തരപ്രശ്നങ്ങളും. ഹിന്ദുവരേണ്യവർഗത്തിന് സമൂഹത്തി​െല പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല. അരക്ഷിതമായ സമൂഹത്തിന് മുന്നിലാണ് മൂല്യവത്തായ ദർശനവുമായി എഴുത്തച്ഛൻ കടന്നുവന്നത്. ഭോഗാലസമായ ജീവിതശൈലി പിന്തുടരുകയും ധാർമികതയെ ഞെരിച്ചുകളയുകയും ചെയ്ത കാലത്താണ് രാമായണത്തിന്​ മലയാളഭാഷ്യമുണ്ടായത്. 

ഇക്കാലം​ മണിപ്രവാളസാഹിത്യത്തി​േൻറതുകൂടിയായിരുന്നു. സാഹിത്യത്തിൽ സ്ത്രീശരീര വർണനയുടെ വേലിയേറ്റം. അതിനെതിരായ ചരിത്രദൗത്യമാണ് എഴുത്തച്ഛൻ ഏറ്റെടുത്തത്. സൂര്യവംശ രാജാക്കന്മാർ ധർമത്തിനും ദാമ്പത്യജീവിതത്തിനും പ്രാധാന്യം നൽകിയവരാണ്. ദാമ്പത്യ​ത്തി​​െൻറ മഹത്ത്വമാണ് രാമായണത്തിലൂടെ അവതരിപ്പിച്ചത്. ധർമം നിലനിർത്താനും പ്രജാക്ഷേമത്തിനുമാണ് രാമൻ പ്രാധാന്യം നൽകിയത്. സ്വന്തം സുഖഭോഗങ്ങൾ ത്യജിക്കുന്ന രാമനാണ് കൃതിയിൽ കടന്നുവരുന്നത്. ധാർമികച്യുതി ഉണ്ടാകുമ്പോഴെല്ലാം അതിനെ പ്രതിരോധിക്കുന്ന ധർമസംരക്ഷകനായാണ് രാമനെ അവതരിപ്പിച്ചത്. വർത്തമാനകാലത്തെ സംബന്ധിച്ചിടത്തോളം ഉന്നത ജനാധിപത്യമൂല്യങ്ങളുടെ വക്താവാണ് രാമൻ. അതിനാലാണ് രാമായണവും രാമനും ഇന്നും പ്രസക്തമാവുന്നത്. 

എഴുത്തച്ഛനുശേഷം നമ്പൂതിരിസാഹിത്യത്തിന് പഴയതുപോലെ നിലനിൽക്കാനായില്ല. ഭാഷയിലും സാഹിത്യത്തിലും അതുവരെ നിലനിന്ന ബോധ്യങ്ങളെ അതു മാറ്റിമറിച്ചു. മലയാളികൾക്കു മുന്നിൽ ദാർശനിക സംവാദത്തി​​​െൻറ പുതിയ പാത തുറന്നു. ഇതിഹാസ കഥക്ക് വർത്തമാനകാലത്തും പ്രസക്തിയുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ഇന്ത്യയിൽ പല ദേശങ്ങളിൽ, പല കാലങ്ങളിൽ ജനസംസ്കൃതിയെ ജീർണതയിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള സിദ്ധൗഷധമായി രാമായണകാവ്യം ഉപയോഗിച്ചിട്ടുണ്ട്. ഏതു ഭാഷക്കും സംസ്കാരത്തിനും വഴങ്ങുന്ന കാവ്യസന്ദേശം രാമായണത്തി​​​െൻറ ഉള്ളടക്കത്തിലുണ്ടായിരുന്നു. രൂപത്തിലും ഭാവത്തിലും അത് മലയാളസംസ്കാരത്തിന് പുതിയ വഴിവെട്ടി. മലയാളികളെ വേദാന്തദർശനങ്ങളുടെ കൊടുമുടികളിലേക്ക് കൊണ്ടുപോയി. ആര്യാവർത്തത്തി​​​െൻറ കഥപറഞ്ഞ വാല്​മീകിരാമായണത്തിൽനിന്ന്​ വ്യത്യസ്​തമായി പുതിയ ദേശത്തി​​​െൻറ കഥയായി അതു മാറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskarkidakammalayalam newsramayana masam
News Summary - Ramayana - Lakshya Bhedi - Kerala News
Next Story