റംബുട്ടാന് ശ്വാസനാളത്തില്‍ കുടുങ്ങിയ കുഞ്ഞിന് പുതുജീവൻ
text_fieldsആലുവ: റംബുട്ടാന് പഴം അബദ്ധത്തില്‍ വിഴുങ്ങി ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം നിലച്ച് ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് അപകടനില തരണം ചെയ്തു.
ആലുവ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞ് കഴിഞ്ഞ 28ാം തീയതിയാണ് വീട്ടില്‍െവച്ച് അബദ്ധത്തില്‍ പഴം വിഴുങ്ങി ബോധരഹിതനായത്. അനക്കം നിലച്ച കുഞ്ഞിനെ ഉടന്‍ രാജഗിരി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.
ഹൃദയസ്തംഭനം സംഭവിച്ച അവസ്ഥയില്‍ എത്തിച്ച കുഞ്ഞിന് 15 മിനിറ്റോളം നീണ്ട ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് ഹൃദയമിടിപ്പ് വീണ്ടെടുക്കാനായത്. ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെ ശ്വാസനാളത്തില്‍ കുടുങ്ങിയ റംബുട്ടാന് പുറത്തെടുത്തു.
15 മിനിറ്റിലധികം ഹൃദയം നിലച്ചതും മസ്തിഷ്കത്തിന് സംഭവിച്ചേക്കാവുന്ന തകരാറുകളും കണക്കിലെടുത്ത് പീഡിയാട്രിക് വിഭാഗത്തിൽ ഡോ. ബിപിന്‍ ജോസിെൻറ നേതൃത്വത്തില്‍ തീവ്രപരിചരണവിഭാഗത്തില്‍ വെൻറിലേറ്ററിെൻറ സഹായത്തിലേക്ക് മാറ്റി.
ന്യൂറോളജി വിഭാഗം ഡോ. ദര്ശന് ജയറാം ദാസിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മസ്തിഷ്കത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടിെല്ലന്ന് കണ്ടെത്തി ഘട്ടംഘട്ടമായി വെൻറിലേറ്ററിെൻറ സഹായം കുറച്ചുകൊണ്ട് വരികയായിരുന്നു.
മുലപ്പാല്‍ നുണഞ്ഞു തുടങ്ങിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെതുടര്‍ന്ന് മുറിയിലേക്ക് ഉടന്‍തന്നെ മാറ്റും. സാധാരണ നിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്വാസനാളം അടയുകയും ഭക്ഷണം അന്നനാളത്തിലൂടെ ആമാശയത്തില്‍ എത്തുകയുമാണ് ചെയ്യുന്നത്.
ഈ പ്രക്രിയ കൃത്യമായി നടക്കുന്നതിന് ജനിച്ചശേഷം ആറു മാസത്തിലധികം എടുക്കും. ആറു മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഖരഭക്ഷണപദാര്ത്ഥങ്ങള് നല്‍കുന്നത് സൂക്ഷിച്ചു വേണമെന്ന് ഡോ. ബിപിന്‍ ജോസ് പറഞ്ഞു.
ഡോ. ദീപ്തി, ഡോ. രശ്മി, ഡോ. ഉമ്മ, ഡോ. ജോണ്‍, ഡോ. ജെന്നിഫര്‍, ഡോ. ദര്ശന് ജയറാംദാസ്, ഡോ. വിഷ്ണുനാരായണന്‍, ഡോ. ഹോര്‍മിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.