ആത്മവിശുദ്ധിയോടൊപ്പം ആരോഗ്യവും
text_fieldsമാനസിക അച്ചടക്കവും ശാരീരിക നിയന്ത്രണവും ഒന്നിച്ചുചേരുന്ന ഇസ്ലാമിലെ വ്രതം ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിരോധ ഉപാധിയാണ്. ബുദ്ധികൂർമത, കർമശേഷി, ഒാർമശക്തി തുടങ്ങിയ ഗുണങ്ങൾ വളർത്താനുതകുന്ന കുറഞ്ഞ ഭക്ഷണശീലം പരിശീലിക്കാനുള്ള പ്രേരണകൂടിയാണത്. രോഗങ്ങളെ ഒരളവോളം തടയാനും കർേമാത്സുകത വർധിപ്പിക്കാനും വ്രതത്തിലൂടെ സാധിക്കുന്നു. ശരീരത്തിലെ നാഡീവ്യൂഹം കൂടുതൽ ഉൗർജിതമാകുന്ന പകൽ സമയമാണ് ഇസ്ലാം വ്രതത്തിന് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.
ക്ഷമ കൂടുതൽ വേണ്ടത് അപ്പോഴാണല്ലോ. രാത്രിയിലെ വ്രതം പ്രയോജനകരമല്ലെന്നാണ് ശാസ്ത്രവും പറയുന്നത്. ഒരു നബിവചനം ഇങ്ങനെയാണ്: ‘‘നീ േനാമ്പനുഷ്ഠിക്കുക, നിെൻറ ആരോഗ്യം സംരക്ഷിക്കപ്പെടും.’’ കൊഴുപ്പേറിയ ഭക്ഷണം പ്രായഭേദമില്ലാതെ വാരിവലിച്ചു കഴിക്കുകയും കൃത്യവും കാര്യക്ഷമവുമായ വ്യായാമമോ അധ്വാനമോ ഇല്ലാതെ ചടഞ്ഞിരിക്കുകയും ചെയ്യുന്ന ഒരുപാടുപേർ നമുക്കിടയിലുണ്ട്. അമിതമായി ഭുജിച്ചും ഭോഗിച്ചും ആലസ്യത്തിലാണ്ട മനുഷ്യരല്ല, പട്ടിണി പരിശീലിച്ച ജനതയാണ് ലോകചരിത്രത്തിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചത്.
ഇക്കാര്യത്തിൽ ഏറ്റവും നല്ല മാതൃക മുഹമ്മദ് നബിയും അനുയായികളുമാണ്. നബി ഒരിക്കലും വയറുനിറയെ ഭക്ഷണം കഴിച്ചിട്ടില്ല. വയറിെൻറ മൂന്നിൽ ഒരുഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ഒരു ഭാഗം ശൂന്യം ^ഇതായിരുന്നു നബിയുടെ ആഹാര രീതി. മുസ്ലിം പണ്ഡിതന്മാരിൽ പ്രാമാണികനായ ഇമാം ഗസാലിയുടെ വീക്ഷണത്തിൽ ചിന്തയെയും ക്രിയാത്മകതയെയും മികവുറ്റതാക്കാൻ ഏറ്റവുംമികച്ച മാർഗം വ്രതമാണ്. വ്രതത്തിലൂടെ മുഴുവൻ നാഡീവ്യൂഹത്തിനും തലച്ചോറിനും വിശ്രമം ലഭിക്കുന്നു.
ദുർമേദസ്സ് പുറന്തള്ളാനും ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കംചെയ്യാനും വ്രതം ഉപകരിക്കുമെന്നാണ് ഗസാലിയുടെ അഭിപ്രായം. ചികിത്സയുടെ ഏറ്റവും ഫലപ്രദമായ രീതിയാണ് ഉപവാസം. എന്നാൽ, ഇന്ന് കണ്ടുവരുന്ന ചില നോമ്പുകാല ഭക്ഷണ രീതികൾ വേണ്ടത്ര ആരോഗ്യപ്രദമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കഴിക്കാതെ 14 മണിക്കൂർ േനാെമ്പടുത്ത് സന്ധ്യയോടെ നോമ്പു തുറക്കുകയും ശേഷമുള്ള സമയം ഏതോ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതുപോലെ മത്സരബുദ്ധ്യാ ഭക്ഷണം വാരിവലിച്ച് കഴിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് സാധാരണമാണ്. ഇതുമൂലം നോമ്പുകൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടുന്നില്ലെന്നു മാത്രമല്ല, വിശ്വാസിയെ അത് രോഗിയാക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.