ബി.ജെ.പിയെ തഴഞ്ഞ്, സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ടുതേടി കേന്ദ്രമന്ത്രി
text_fieldsകോഴിക്കോട്: കേന്ദ്രത്തിൽ ബി.ജെ.പിക്കൊപ്പം മന്ത്രിയാണെങ്കിലും മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കൻ പാർട്ടി ഒാ ഫ് ഇന്ത്യ (ആർ.പി.െഎ) അതാവലെ വിഭാഗം നേതാവ് രാംദാസ് അതാവലെ കോഴിക്കോട്ട് വോട്ട് ചോദിക്കാനെത്തിയത് സ് വതന്ത്ര സ്ഥാനാർഥിക്കുവേണ്ടി. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു എൻ.ഡി.എ സ്ഥാനാർഥിയായി മത്സ രിക്കുന്ന മണ്ഡലത്തിലാണ് സ്വതന്ത്ര സ്ഥാനാർഥി നുസ്രത്ത് ജഹാനു വേണ്ടി കേന്ദ്രമന്ത്രിയുടെ വോട്ടുപിടിത്തം.
എന്നാൽ, എൻ.ഡി.എയിലെ സഖ്യകക്ഷിയാണെങ്കിലും സ്വതന്ത്രമായ നിലപാടെടുക്കാൻ ആർ.പി.െഎക്ക് അവകാശമുണ്ടെന്ന് കേന്ദ്ര സാമൂഹികനീതി സഹമന്ത്രി കൂടിയായ അതാവലെ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കോഴിക്കോട് ഒഴികെ കേരളത്തിലെ മണ്ഡലങ്ങളിൽ എൻ.ഡി.എക്ക് തന്നെയാണ് പിന്തുണ. വർഷങ്ങളായി പരിചയമുള്ളതിനാലാണ് നുസ്രത്ത് ജഹാനെ തെൻറ പാർട്ടി പിന്തുണക്കുന്നതെന്നും മന്ത്രി പറഞ്ഞു. എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണയില്ലെങ്കിലും നേരന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്ത്തിയാണ് അതാവലെ സംസാരിച്ചത്.
അതേസമയം, ബി.ജെ.പി നേതാവ് മത്സരിക്കുന്നയിടത്ത് അതാവലെ സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി വോട്ടുതേടുന്നത് എൻ.ഡി.എയുടെ മഹത്വമാണെന്ന് പിന്നീട് വാർത്തസമ്മേളനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള പ്രതികരിച്ചു. വ്യത്യസ്തമായ പാർട്ടികൾക്ക് അവരുടേതായ മൗലികതയുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.