Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎത്ര ചോര കുടിച്ചാലും...

എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ്​ സി.പി.എമ്മെന്ന്​ രമേശ്​ ചെന്നിത്തല

text_fields
bookmark_border
Ramesh chennithala
cancel

കണ്ണൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകനെ സി.പി.എം അക്രമികൾ കൊന്നത്​ അത്യധികം അപലപനീയമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ്​ സി.പി.എം അക്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാജയ ഭീതി മൂലമാണ്​ സി.പി.എം അക്രമം അഴിച്ചുവിടുന്നത്​. കായംകുളത്ത്​ രണ്ട്​ യൂത്ത്​ കോൺ​ഗ്രസ്​ ​പ്രവർത്തകരെ സി.പി.എം ഗുണ്ടാസംഘങ്ങൾ വെട്ടി. പുതുപ്പള്ളിയിൽ കോൺഗ്രസ്​ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. ആറാട്ടുപുഴ പഞ്ചായത്തിൽ ​േകാൺഗ്രസ്​ മണ്ഡലം പ്രസിഡന്‍റ്​ രാജേഷ്​ കുട്ടനെയും ആക്രമിച്ചു. വ്യാപകമായ തോതിലാണ്​ സി.പി.എം അക്രമം അഴിച്ചുവിടുന്നത്​.

ടി.പിയെ കൊലപ്പെടുത്തിയതിന്​ സമാനമാണ്​ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകനെ കൊലപ്പെടുത്തിയത്​. കണ്ണൂരിലെ പല പാർട്ടിഗ്രാമങ്ങളിലും യു.ഡി.എഫിന്‍റെ ബൂത്ത്​ ഏജന്‍റുമാരെ പോലും അനുവദിച്ചിട്ടില്ല. ആന്തൂരിൽ ഒരു ബൂത്ത്​ ഒഴികെ മറ്റെല്ലായിടത്തും മറ്റുള്ളവരെ അടിച്ചോടിക്കുകയായിരുന്നു സി.പി.എമ്മെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

സമാധാനം പുലരാൻ സി.പി.എം അക്രമം അവസാനിപ്പിക്കണം. സാ​േങ്കതികമായി മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്​ അതിൽ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalamansoor murder
News Summary - ramesh chenithala against cpm
Next Story