ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളുന്നു, പിണറായിക്കെതിരെയും അന്വേഷണം വേണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി സർക്കാറിന് നൽകിയ റിപ്പോർട്ട് പുച്ഛത്തോട െ തള്ളുന്നുവെന്ന് പ്രതിപക്ഷം. ഫണ്ട് വകമാറ്റി നിർമിച്ചുവെന്ന ആരോപണം നേരിടുന്ന ഡി.ജി.പിയുടെയും എ.ഡി.ജി.പിമാരുടെയും വില്ലകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറയും നേതൃത്വത്തിലാണ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്.
റിപ്പോർട്ട് പിണറായി വിജയൻ പറയുന്നതുപോലെ ആഭ്യന്തര സെക്രട്ടറി എഴുതിക്കൊടുത്തതാണ്. എല്ലാ പർച്ചേസുകളും ഇതേപോലെ ഒപ്പിട്ടുനൽകുന്നയാളാണ് ആഭ്യന്തര സെക്രട്ടറി. ഇൗ അന്വേഷണ റിപ്പോർട്ടും അതുപോലെയാണ്. പണം വകമാറ്റി ക്വാർേട്ടഴ്സ് നിർമിച്ച ഡി.ജി.പിയെ ന്യായീകരിക്കാനാവില്ല.
മുഖ്യമന്ത്രി അറിയാതെ ഡി.ജി.പിക്ക് ഇത്തരത്തിൽ പ്രവർത്തിക്കാനാവില്ല. പൊലീസിലെ ആരോപണവിധേയമായ എല്ലാ ഇടപാടുകളും സി.ബി.െഎ അന്വേഷിക്കണം. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.