'ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം'; ചെന്നിത്തല ഇന്ത്യൻ അംബാസിഡർക് കത്ത് നൽകി
text_fieldsചെറുതോണി (ഇടുക്കി): ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ (32) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാര്‍ സിംഗ്‌ളക്ക് ചെന്നിത്തല കത്ത് നൽകി. ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ മിസൈൽ താമസസ്ഥലത്ത് പതിച്ചായിരുന്നു മരണം.
ഏതാനും സമയത്തിനുള്ളിൽ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗമായ സതീശെൻറയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വർഷമായി ഇസ്രായേലിലാണ്. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏക മകൻ അഡോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.