നവകേരള സദസ്സ് പൗരപ്രമുഖ ബൂർഷ്വാസികൾക്കുള്ള സൽക്കാര പാർട്ടി –രമേശ് ചെന്നിത്തല
text_fieldsകക്കോടി: നവകേരള സദസ്സ് പൗരപ്രമുഖ ബൂർഷ്വാസികൾക്കുള്ള സൽക്കാര പാർട്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കക്കോടിയിൽ എലത്തൂർ നിയോജക മണ്ഡലം യു.ഡി.എഫ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്ന സാഹചര്യത്തിൽ 2024ൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 20 സീറ്റിൽ 20 ഉം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സർക്കാർ കട്ടു മുടിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ അഴിമതി നടത്തിയ മറ്റൊരു സർക്കാർ വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് എലത്തൂർ നിയോജക മണ്ഡലം ചെയർമാൻ പി. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാഷനൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ്കുമാർ കുറ്റപത്രം വായിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, എൻ. സുബ്രഹ്മണ്യൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, ഒ.പി. നസീർ, നിജേഷ് അരവിന്ദ്, ഗൗരി പുതിയോത്ത്, ടി.കെ. രാജേന്ദ്രൻ, കെ.പി. ബാബു, ജാഫർ സാദിഖ്, നാസർ എസ്റ്റേറ്റ് മുക്ക്, കെ. ശ്രീജിത്ത്, സനൂജ് കുരുവട്ടൂർ, ഫൈസൽ കല്ലാട്, പി. അശോകൻ, പി.പി. നൗഷീർ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം കൺവീനർ വി.എം. മുഹമ്മദ് മാസ്റ്റർ സ്വാഗതവും എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അറോട്ടിൽ കിഷോർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.