പ്രതിപക്ഷനേതാവിന്റെ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറി നിയമനം: സാേങ്കതികതടസ്സം നീക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവിെൻറ പേഴ്സനൽ സ്റ്റാഫിൽ പുതുതായി അനുവദിച്ച അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തസ്തികക്കുണ്ടായിരുന്ന സാങ്കേതികതടസ്സം നീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് പ്രതിപക്ഷ നേതാവിെൻറ അഭ്യർഥനപ്രകാരം തസ്തിക അനുവദിച്ചതെങ്കിലും ഇതുൾപ്പെടുന്ന ‘എ’ വിഭാഗത്തിലെ മൊത്തം സ്റ്റാഫുകളുടെ എണ്ണം 17ൽ കൂടരുതെന്ന നിബന്ധനകാരണം നിയമനം അനിശ്ചിതത്വത്തിലായിരുന്നു. ഇൗ നിയമനം കൂടിയാകുമ്പോൾ 18 പേരാകുന്നതായിരുന്നു കാരണം. ഈ വ്യവസ്ഥ നീക്കണമെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് വീണ്ടും നൽകിയ കത്ത് പരിഗണിച്ചാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഡ്രൈവർ, കുക്ക്, പ്യൂൺ എന്നിവ ഒഴിച്ചുള്ള എല്ലാ തസ്തികകളും എ വിഭാഗത്തിലാണ് പെടുന്നത്.
ഇന്നലെ വിഷയം ചർച്ചക്കെത്തിയപ്പോൾ, നമുക്കെതിരെ തന്നെയുള്ള രേഖകൾ സംഘടിപ്പിച്ച് കൊടുക്കാനായി ഇങ്ങനെ അനുവദിക്കണമോയെന്ന സന്ദേഹം പകുതി തമാശയായി ചില മന്ത്രിമാർ ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.