Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദീനദയാല്‍ ഉപാധ്യായ...

ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്​ദി: കോളജുകളിൽ മോദിയുടെ പ്രസംഗം കേൾപ്പിക്കുന്നതിനെതിരെ ചെന്നിത്തല

text_fields
bookmark_border
ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്​ദി: കോളജുകളിൽ മോദിയുടെ പ്രസംഗം കേൾപ്പിക്കുന്നതിനെതിരെ ചെന്നിത്തല
cancel
camera_alt???? ??????? ?????? ???????????? ?????? ????? ?????? ???? ????????????? ???????? ???????? ??????? ????? ?????????? (???????????)

തിരുവനന്തപുരം: ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്​ദിയോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാർഥികളെയും കേള്‍പ്പിക്കാന്‍ സൗകര്യങ്ങളൊരുക്കണമെന്ന് സർവകലാശാലകള്‍ക്കും കോളജുകള്‍ക്കും യു.ജി.സിയും ഐ.ഐ.സി.ടിയും നല്‍കിയ കര്‍ശന നിര്‍ദേശം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘ്പരിവാറി​​െൻറ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തി​​െൻറ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബംഗാളില്‍ ഇത് കേള്‍പ്പിക്കാന്‍ സാധ്യമല്ലെന്ന മമത ബാനര്‍ജിയുടെ നിലപാട്​ ധീരമാണെന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.

നിരവധി ദേശീയനേതാക്കളുടെ ജന്മശതാബ്​ദി ആഘോഷ ചടങ്ങുകളില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍,   പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ സർവകലാശാല വിദ്യാർഥികളെയും കേള്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യു.ജി.സി സര്‍ക്കുലര്‍ ഇറക്കുന്നത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ദേശീയനേതാക്കളെ തമസ്‌കരിക്കാനും പുതിയ ചിലയാളുകളെ ദേശീയനേതാക്കളായി വാഴിക്കാനുള്ള ശ്രമത്തി​​െൻറ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബ്​ദുൽ കലാം ആസാദ് തുടങ്ങിയ ഉന്നതരായ ദേശീയനേതാക്കളുടെ സ്മരണകളുയര്‍ത്തുന്ന പരിപാടികള്‍ പോലും സംഘടിപ്പിക്കാന്‍ മടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആര്‍.എസ്.എസ് നേതാവി​​െൻറ ജന്മശതാബ്​ദി ആഘോഷവേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യ മുഴുവന്‍ കേള്‍പ്പിക്കണമെന്ന നിര്‍ദേശം സർവകലാശാലകള്‍ക്ക് നല്‍കുന്നത് ചരിത്രത്തെ തമസ്‌കരിക്കാനുള്ള ഹീനതന്ത്രത്തി​​െൻറ ഭാഗമായാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssramesh chennithalacongresskerala newsDeen Dayal Upadhyay
News Summary - Ramesh Chennithala against the celebration on Deen Dayal Upadhyaya's Birthday- Kerala news
Next Story