‘‘മോദിയെ വിമർശിച്ചാൽ രാജ്യേദ്രാഹം, പിണറായിയെ വിമർശിച്ചാൽ കേരളത്തോടുള്ള അവഹേളനം’’
text_fieldsതിരുവനന്തപുരം: തന്നെ വ്യക്തിപരമായി അവഹേളിക്കാൻ സി.പി.എം സൈബർ ഗുണ്ടകളെ ആസൂത്രിതമായി ഏർപ്പെടുത്തിയിരിക്കുന്ന ുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
തനിക്കെതിരെയുള്ളത് സംഘടിത അക്രമണമാണ്, തനിക്കിതിൽ പരാതിയ ില്ല. പക്ഷേ ഈ പ്രവണത ശരിയല്ല. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. നരേന്ദ്രമോദിയെ വിമർശിച്ചാൽ രാജ്യദ്രോഹം, പിണറായിയെ വിമർശിച്ചാൽ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല സ്വകാര്യ ചാനലിനോട് അഭിപ്രായപ്പെട്ടു.
കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. കെ.സുരേന്ദ്രന്‍റെ വിമര്‍ശനം മറുപടി അർഹിക്കുന്നില്ല. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണനാ ക്രമം വേണം. ഇൗ കാര്യത്തിൽ കേരളത്തിലെ എം.പിമാരുമായി ചർച്ച നടത്തിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.