ഗ്യാങ്ങുകൾ തമ്മിലെ കൊലപാതകത്തിന് രാഷ്ട്രീയ നിറംനൽകുന്നത് കേരളം അംഗീകരിക്കില്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഗുണ്ടാപകയും ഗ്യാങ്ങുകൾ തമ്മിലുള്ള കൊലപാതകവും രാഷ്ട്രീയത്തിെൻറ നിറംനൽകി അവതരിപ്പിക്കുന്നത് കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. കോൺഗ്രസിന് ഒരു പങ്കുമില്ലാത്ത കൊലപാതകത്തിെൻറ പേരിലാണ് വ്യാപകമായി കോൺഗ്രസ് ഓഫിസുകൾ സി.പി.എമ്മുകാർ അടിച്ചു തകർക്കുകയും കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നത്.
143 കോൺഗ്രസ് ഓഫിസുകളും നൂറുകണക്കിന് രക്തസാക്ഷി സ്മാരകങ്ങളും തകർത്ത സി.പി.എം നടപടിക്കെതിരെ ഡി.സി.സി അധ്യക്ഷന്മാർ ഉപവസിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനലിെൻറ ഉപവാസ പന്തലിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസം ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സി.പി.എമ്മിെൻറ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് എല്ലാ ഡി.സി.സി അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച ഉപവാസം അനുഷ്ഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.