Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ അക്രമിച്ച...

നടിയെ അക്രമിച്ച സംഭവം​: സർക്കാർ അലംഭാവം വെടിയണമെന്ന്​ ചെന്നിത്തല

text_fields
bookmark_border
നടിയെ അക്രമിച്ച സംഭവം​: സർക്കാർ അലംഭാവം വെടിയണമെന്ന്​ ചെന്നിത്തല
cancel

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിൽ സർക്കാർ അലംഭാവം വെടിയണമെന്ന്​​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സംഭവം നടന്ന്​ അഞ്ച്​ ദിവസം കഴിഞ്ഞിട്ടും യഥാർഥ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സ്​ത്രീ സുരക്ഷയ​ുടെ പേരിൽ അധികാരത്തിൽ വന്ന ഇൗ സർക്കാറി​​​െൻറ കാലത്ത്​ പ്രശസ്​തയായ ഒരു നടിക്ക്​ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്​ഥിതിയാണ്​. മുഖ്യമ​ന്ത്രി വിഷയം നിസാരവൽകരിക്കുകയാണ്​. സർക്കാർ നിലപാട് വിമർശന വിധേയമാണ്​. കേരളം ഗുണ്ടകളുടെയും സാമൂഹ്യ ദ്രോഹികളുടെയും ക്വ​േട്ടഷൻ സംഘങ്ങള​ുടെയും നാടായിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമഗ്ര അന്വേഷണം വേണം –സുധീരൻ

നടിയെ അക്രമിച്ച സംഭവത്തിൽ സർക്കാർ സമഗ്ര ​അന്വേഷണം നടത്തണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. കെ.പി.സി.സി നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അ​​ദ്ദേഹം. ​സംഭവത്തെ ഒറ്റപ്പെട്ടതായി കാണാനാണ്​ സി.പി.എം ​ശ്രമിക്കുന്നത്​.

കേരളത്തിലുണ്ടാകുന്ന സ്​ത്രീ പീഡനങ്ങളുടെ തുടർച്ച തന്നെയാണിത്​.​ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസി​ന്​ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ക്വ​േട്ടഷൻ മാഫിയകളുടെ താവളമായി കേരളം മാറി​െക്കാണ്ടിരിക്കുകയാണ്​. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ്​ ജനകീയ സ​മരങ്ങളെ അടിച്ചമർത്തുന്നതിലാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുധീരൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress kidnap
News Summary - ramesh chennithala against ldf government actress kidnap issue
Next Story