മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളം; ഏതിലും കമീഷനടിക്കും വിധം സർക്കാർ അധഃപതിച്ചു –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കമീഷൻ ഇടപാട് നടന്നതായി മന്ത്രിസഭയിലെ രണ്ട് സഹപ്രവർത്തകരും മാധ്യമ ഉപദേഷ്ടാവും വ്യക്തമാക്കിയതോടെ, വടക്കാഞ്ചേരി ഭവനപദ്ധതിയുമായി ബന്ധെപ്പട്ട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ അഴിമതിയുടെ ചളിക്കുണ്ടിലായ സാഹചര്യത്തിൽ നിയമസഭ ചേരുംമുമ്പ് പിണറായി വിജയൻ രാജിവെക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യൂനിടെക്കിന് വടക്കാഞ്ചേരി ഭവനനിർമാണ കരാർ ലഭിച്ചതും കോഴയിടപാട് നടന്നതും സർക്കാറിെൻറ അറിേവാടും പിന്തുണയോടുമാണ്. ഭൂമി നൽകുന്നതൊഴികെ സർക്കാറിന് പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ, യൂനിടെക് സമർപ്പിച്ച പദ്ധതിയുടെ രൂപരേഖപോലും അംഗീകരിച്ചത് മുഖ്യമന്ത്രി ചെയർമാനായ ലൈഫ്മിഷനാണ്. കമീഷൻ തുക ഒരു കോടിയല്ല 4.25 കോടിയാണെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്.
ഇക്കാര്യം അറിയാമായിരുന്നെന്ന മന്ത്രി തോമസ് െഎസക്കിെൻറ വെളിപ്പെടുത്തൽ അതിലേറെ ഗൗരവകരമാണ്. ഇത്തരെമാരു സംഭവം അറിഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ട ഉത്തരവാദിത്തം ഏെതാരു മന്ത്രിക്കുമുണ്ട്. അത് ചെയ്യാത്ത െഎസക്കിനെ 'കോഴ സാക്ഷി' യെന്ന് വിശേഷിപ്പിക്കേണ്ടിവരും. ഇങ്ങനെയുള്ള ഒരു മന്ത്രി അവതരിപ്പിക്കാൻ പോകുന്ന ധനബില്ലിന് എന്ത് വിശ്വാസ്യതയാണെന്നും രമേശ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.