കെ.ടി. ജലീൽ ചോദ്യം ചെയ്യലിന് വന്നത് തലയിൽ മുണ്ടിട്ട് -ചെന്നിത്തല, അഴിമതിയിലെ വമ്പൻ സ്രാവ് മുഖ്യമന്ത്രി -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നതെന്നും ധാർമികത അൽപ്പമെങ്കിലും ഉണ്ടെങ്കിൽ കെ.ടി. ജലീൽ രാജിവെച്ച് പോവുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി തലയിൽ മുണ്ടിട്ടാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റിൽ ചോദ്യം ചെയ്യയലിന് വന്നത്. കേരളത്തിൽ ഇതുപോലെയൊരു സംഭവുമുണ്ടായിട്ടില്ല. തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
അഴിമതിയിൽ മുങ്ങിത്താഴ്ന്ന സർക്കാർ എല്ലാതരത്തിലുമുള്ള അധാർമിക പ്രവർത്തനങ്ങൾക്കും കുടപിടിക്കുകയാണ്. മാർക്ക്ദാനത്തിലൂടെ ക്രിമിനൽ കുറ്റമാണ് മന്ത്രി കെ.ടി. ജലീൽ ചെയ്തത്. അന്നും ഭൂമി വിവാദ കാലത്തും അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കാനാണോ പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു.
സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും മുഖ്യകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എല്ലാ അഴിമതിയെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. കെ.ടി. ജലീൽ ചെറിയ സ്രാവ് മാത്രമാണ്. മുഖ്യമന്ത്രിയാണ് വമ്പൻ സ്രാവ്.
കെ.ടി. ജലീലിെൻറ രാജി വാങ്ങാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. അൽപ്പമെങ്കിലും രാഷ്ട്രീയ സദാചാരവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ കെ.ടി. ജലീലിെൻറ രാജി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.