ഇ.പി ജയരാജൻെറ ഭാര്യ ലോക്കർ പരിശോധിക്കാൻ പോയതിൽ ദുരൂഹത -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഇ.പി ജയരാജൻെറ ഭാര്യ അടിയന്തരമായി ലോക്കർ പരിശോധിക്കാൻ പോയതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇ.പി ജയരാജൻെറ ഭാര്യ ക്വാറൻറീനിൽ ആയിരിക്കെ അടിയന്തരമായി സഹകരണ ബാങ്കിൽ പോയി ലോക്കർ തുറന്നത് സ്വർണക്കടത്തുമായുള്ള അന്വേഷണത്തെ ഭയപ്പെട്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കെ.ടി ജലീലിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി ഇമോഷണൽ ബ്ലാക്മെയിലിങ് നടത്തുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജലീലിനെ വകവരുത്താൻ നീക്കം എന്ന് പറഞ്ഞത് അതിൻെറ ഭാഗമാണ്. ഭീകരമായ രീതിയിലാണ് പൊലീസ് സമരക്കാരെ നേരിടുന്നത്. ഇതാണോ ഇടതു മുന്നണിയുടെ നയമെന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിന് നേരിട്ടും അല്ലാതെയും പ്രളയത്തിന് എത്ര സഹായം ലഭിച്ചു? പുറത്തുവരുന്നതിനെക്കാൾ കൂടുതൽ തുക എത്തി എന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിൽ സർക്കാർ വ്യക്തത വരുത്തണം. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ തട്ടിയതിൽ മുഖ്യമന്ത്രി ഇതുവരെ വസ്തുതാ പരമായി മറുപടി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.