ആൻറണിയെ അപകീര്‍ത്തിപെടുത്താന്‍ അനുവദിക്കില്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തം എ.കെ. ആൻറണിയുടെ മാത്രം തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ് ഞെടുപ്പ് സഖ്യങ്ങളുടെ പേരില്‍ ഒരു നേതാവിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ും ചെന്നിത്തല ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസ് മിന്നുന്ന വിജയം നേടിയെങ്കിലും ദേശീയതലത്തില്‍ പരാജയപ്പെട്ടതിെൻറ കാരണമായി എ.കെ. ആൻറണിയില്‍ പഴിചാരി നടത്തിയ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. പല മുതിര്‍ന്ന നേതാക്കള്‍ക്കും വിവിധസംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിരുന്നു. ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യം ഉള്‍പ്പെടെ രൂപപ്പെടുത്തിയത്.
സഖ്യം ഉണ്ടാക്കിയ സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവന്നു എന്ന് മറക്കരുത്. എ.കെ. ആൻറണിയെ കുറ്റപ്പെടുത്തുന്നവര്‍ പ്രസ്ഥാനത്തിെൻറ തിരിച്ചുവരവല്ല ആഗ്രഹിക്കുന്നത്. ലീഡര്‍ കെ. കരുണാകരനെയും എ.കെ. ആൻറണിയെയും പോലുള്ള നേതാക്കന്മാര്‍ കൊണ്ട വെയിലാണ് ഇന്നത്തെ കോണ്‍ഗ്രസിെൻറ തണല്‍. രാജ്യം വിഷലിപ്തമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. വര്‍ഗീയതയെ സ്നേഹത്തിെൻറ രാഷ്ട്രീയം കൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.