'മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത്; എങ്കിലും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'
text_fieldsതിരുവനന്തപുരം: ചൊവ്വാഴ്ച വാർത്ത സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. എെൻറ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല. ഇന്നലെ വാർത്ത സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായിപോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശമാണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എെൻറ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിെൻറയും തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിെൻറയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
'തിരുവനന്തപുരത്ത് പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർ എൻ.ജി.ഒ അസോസിയേഷനോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെൽത് ഇൻസ്പെക്ടർ അസോസിയേഷൻ എന്ന കോൺഗ്രസ് അനുകൂല സംഘടനയുടെ അംഗമാണ്, സജീവപ്രവർത്തകനാണ്. കോൺഗ്രസുകാരെല്ലാം ഇങ്ങനെ പീഡിപ്പിക്കാൻ ഇറങ്ങിയാൽ നാട്ടിലെ പെണ്ണുങ്ങൾക്ക് ജീവിക്കാൻ പറ്റുമോ?' എന്ന ചോദ്യത്തോടുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരമാണ് വിവാദമായത്.
ചോദ്യത്തോട് രമേശ് ചെന്നിത്തല പ്രതികരിച്ചത് ഇങ്ങനെ: 'ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?. പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുെത കള്ളത്തരം പറയുകയാണ്. താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും എൻ.ജി.ഒ യൂണിയനിൽ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരം'.
ചെന്നിത്തലയുടെ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ചെന്നിത്തല മാപ്പുപറയണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.
രമേശ്ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി.എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.
അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല. ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു.
സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിെൻറ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിെൻറയും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.
ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.