ദിലീപിന്‍റെ അറസ്റ്റ്: മുഖ്യമന്ത്രി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേസില്‍ പൊലീസ് അന്വേഷണം തുടങ്ങുമ്പോഴായിരുന്നു കേസില്‍ ഗൂഢാലോചനയില്ലെന്നും അന്ന് അറസ്റ്റിലായ പ്രതിയുടെ സങ്കൽപമനുസരിച്ച് മാത്രമുണ്ടായ കുറ്റകൃത്യമാണെന്നും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചത്. അതോടെ അന്വേഷണത്തിന്‍റെ ഗതി തന്നെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിലപാടനുസരിച്ച് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ച കേസാണിത്. അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍റെ വെളിപ്പെടുത്തലോടെയാണ് കേസിന്‍റെ പുനരന്വേഷണത്തിന് വഴി തെളിഞ്ഞതും മൂടിവച്ചിരുന്ന വിവരങ്ങള്‍ പുറത്ത് വന്നതും. ഇതില്‍ സര്‍ക്കാരിനും പൊലീസിനും അഭിമാനിക്കാന്‍ അധികമൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.