കേരളത്തെ മദ്യാലയമാക്കാൻ ശ്രമം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയം കേരളത്തെ മദ്യാലയമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാർ മുതലാളിമാരുമായി തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ കരാർ നടപ്പിലാക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
സർവ്വശക്തിയുമെടുത്ത് പ്രതിപക്ഷം ഈ നയത്തെ നേരിടും. സമാനമനസ്കരുമായി കൂടിയാലോചിച് പ്രക്ഷോഭം നടത്തുമെന്നും സർക്കാറിന്‍റെ ജനവഞ്ചനയുടെ മുഖം തുറന്നുകാട്ടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫിന്‍റേത് ഘട്ടം ഘട്ടമായി സമ്പൂർണ മദ്യനിരോധനം നടപ്പാക്കുന്ന നയമായിരുന്നു. അതിനെ പൂർണമായി അട്ടിമറിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിന്‍റെ മദ്യനയം അംഗീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.