ഉപതിരഞ്ഞെടുപ്പ് ഫലം: മതേതര പാര്‍ട്ടികള്‍ ഒരുമിക്കേണ്ട ആവശ്യകത തെളിയിക്കുന്നു-ചെന്നിത്തല
text_fieldsതിരുവനന്തപുരം: വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടതിെൻറ ആവശ്യകതയാണ് യു.പിയിലിലും ബീഹാറിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു തവണ ജയിച്ച ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മൂന്ന് ലക്ഷം വോട്ടിന് ജയിച്ച ഫുല്്പ്പൂരിലും ബി.ജെ.പിക്കുണ്ടായ പരാജയം അവരുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞു എന്നതിെൻറ സൂചനയാണ്. മതേതര ശക്തികളുടെ വോട്ടുകള്‍ ചിതറിപ്പോകുന്നതു കൊണ്ടാണ് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തു കൊണ്ടു വരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തിലുണ്ടായ പരാജയം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടമാക്കിയിരിക്കുകയാണ്. ബീഹാറില്‍ നിതീഷ്കുമാറിന്റെ ജനതാദള്‍(യു) ബി.ജെ.പിയോടൊപ്പം ചേര്‍ന്നിട്ടും മതേതര ശക്തികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായിട്ടില്ല എന്നതും ശ്രദ്ധേയമാണെന്ന് ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.