Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2023 6:12 PM IST Updated On
date_range 21 March 2023 6:12 PM ISTപ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ കേസ് അവകാശങ്ങളുടെ ലംഘനമെന്ന് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡ് നല്‍കിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കേസ് പൊലീസിന് കൈമാറിയിട്ടുള്ളത്. പരാതി നേരിട്ട് പൊലീസിന് കൈമാറിയ ഇപ്പോഴത്തെ നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story