കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന് രമേശ് ചെന്നിത്തല
text_fieldsകോവളം: വെഞ്ഞാറമൂട്ടിലെ കൊലപാതകത്തിെൻറ പേരിൽ കോൺഗ്രസ് പ്രവർത്തകരുടെയും പാർട്ടി ഒാഫിസുകളുടെയും നേരെ നടക്കുന്ന വ്യാപക ആക്രമണം അവസാനിപ്പിക്കാൻ അണികൾക്ക് മുഖ്യമന്ത്രി നിർേദശം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മ അയ്യന്‍കാളി ജയന്തി ആഘോഷത്തിെൻറ ഭാഗമായി വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു കൊലപാതകത്തെയും തങ്ങൾ ന്യായീകരിക്കുകയില്ല. ഈ കൊലപാതകത്തെയും അപലപിക്കുന്നു. ഒരു കുറ്റവാളിയെയും തങ്ങൾ സംരക്ഷിക്കില്ല. പൊലീസ് കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഏത് സംഭവം നാട്ടിലുണ്ടായാലും രക്തസാക്ഷികളെ തേടുന്ന പാർട്ടിയാണ് സി.പി.എം. ഭരണത്തിെൻറ തണലിൽ പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ഇതൊക്കെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.