Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2020 9:21 PM IST Updated On
date_range 1 March 2020 9:21 PM ISTപ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ അതേ മറുപടി പൗരത്വം ചോദിക്കുന്നവരോടും പറയണം -ചെന്നിത്തല
text_fieldsbookmark_border
കോഴിക്കോട്: നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ടയാൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ അതേ മറുപടി ഇന്ത്യയിലെ ജനങ്ങളോട് പൗരത്വ രേഖ ചോദിക്കുന്നവർക്കും നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ 136 കോടി ജനങ്ങൾക്കും ഉള്ളതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടിയും ചെന്നിത്തല പങ്കുവെച്ചിട്ടുണ്ട്.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യക്കാരനാണ്. അതിനാൽ നരേന്ദ്രമോദിക്ക് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല' -ഇതാണ് സുബൻകർ സർക്കാർ എന്നയാൾക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story