പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ മരവിപ്പിക്കണമെന്ന ഹർജിയുമായി രമേശ് ചെന്നിത്തല സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡെൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവായിരിക്കെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ അപേക്ഷയും സമർപ്പിക്കുക. മുൻ സ്റ്റാന്റിങ് കൗൺസിലും സുപ്രീംകോടതി അഭിഭാഷകനുമായ രമേശ് ബാബുവുമായി രമേശ് ചെന്നിത്തല ചർച്ച നടത്തി.
പൗരത്വത്തിന് മതം മാനദണ്ഡമാക്കരുത് എന്ന ആശയമാണ് ചെന്നിത്തല ഹർജിയിലൂടെ മുന്നോട്ട് വയ്ക്കുന്നത് .പൗരത്വത്തിനു അപേക്ഷിക്കാൻ അർഹതയുള്ളത്, പാകിസ്ഥാൻ ,ബംഗ്ലാദേശ് ,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കാണ് ഈ രാജ്യങ്ങളെ തെരെഞ്ഞെടുത്തതിലെ യുക്തിയില്ലായ്മ പരിശോധിക്കണം. ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകുന്ന മതേതരത്വത്തിന് കടക വിരുദ്ധമാണ് നിയമവും ചട്ടവും . അന്താരാഷ്ട്ര സമൂഹവും നിരവധി മനുഷ്യാവകാശ സംഘടകളും ഇതിനകം തന്നെ നിയമ ഭേദഗതിയിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട് .
മുസ്‌ലിം വിഭാഗത്തിൽപെടുന്നവരിൽ അരക്ഷിത ബോധം വളർത്താനും ജനങ്ങൾക്കിടയിൽ അസ്വസ്ഥത പടർത്താൻ മാത്രമേ നിയമം ഉപകരിക്കൂ . ഹരജികളിൽ സ്റ്റേ ഇല്ല എന്നത് വിഭജന നടപടികളുമായി മുന്നോട്ട് പോകാനുള്ള ലൈസൻസ് അല്ല. സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചു കരിനിയമം റദ്ദാക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.