കോവിഡിെൻറ മറവിൽ കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോവിഡിെൻറ മറവിൽ കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കൊണ്ട് സാധാരണക്കാർക്ക് ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്പയുടെ കുരുക്കിലാക്കുകയാണ് പാക്കേജിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടക്കേണ്ടതാണ്. ഇത്തരത്തിൽ തിരിച്ചടക്കുേമ്പാൾ പലിശയും പിഴപലിശയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ദേശസുരക്ഷയും രാജ്യതാൽപര്യവും അപകടത്തിലാക്കുന്നതാണ് പാക്കേജ്. അവശ്യസാധന നിയമം എടുത്ത് കളഞ്ഞത് കരിഞ്ചന്തക്ക് കാരണമാകും. 6000 രൂപ നേരിട്ട് ജനങ്ങൾക്ക് നൽകണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തിയാണ് രാഹുൽ ആവശ്യമുന്നയിച്ചത്. ഈയൊരു ഘട്ടത്തിൽ ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.