പി.എസ്.സി പരീക്ഷക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേട് സി.ബി.െഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത ്തല. പിണറായി വിജയന് കീഴിലെ പൊലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല. തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെെ ട്ടന്ന് പി.എസ്.സി സമ്മതിക്കുമ്പോഴും എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക് കുകയാണ്. നേരേത്തയും ഇത്തരത്തില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളോ ബന്ധുക്കളോ അനധികൃതമായി റാങ്ക്പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണം. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇതിനായി കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്നും പ്രതിപക്ഷനേതാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആക്ഷേപം ഉയർന്നപ്പോൾ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കളങ്കിതരെ സംരക്ഷിച്ച മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാന്‍ അര്‍ഹതയില്ല. കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ അട്ടിമറിക്ക് പിന്നില്‍ പി.എസ്.സിയുടെ കെടുകാര്യസ്ഥതയും അവിടത്തെ ഉന്നതരുടെ പിന്തുണയും ഉണ്ട്. കാസര്‍കോട് ബറ്റാലിയനിലേക്ക് നടത്തിയ പരീക്ഷക്ക് എസ്.എഫ്.ഐ നേതാക്കള്‍ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയതുതന്നെ ചട്ടലംഘനമാണ്. ഇതിൽ പി.എസ്.സി ചെയര്‍മാന്‍തന്നെ സംശയത്തിെൻറ നിഴലിലാണ്.
3.80 ലക്ഷംപേര്‍ എഴുതിയ പരീക്ഷയില്‍ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് എങ്ങനെ കണക്കാക്കാനാകും. പരീക്ഷഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് വിലക്കുള്ളപ്പോള്‍ ഇവര്‍ക്ക് എങ്ങനെ എസ്.എം.എസിലൂടെ ഉത്തരം ലഭിെച്ചന്നും അന്വേഷിക്കേണ്ടതുണ്ട്. ഇന്‍വിജിലേറ്റര്‍മാരുടെ സഹായമില്ലാതെ ഇത് സാധിക്കില്ല. എസ്.എം.എസ് വഴി ഉത്തരം ലഭിക്കണമെങ്കില്‍ പി.എസ്.സി ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ നടക്കില്ല. കുത്തുകേസ് പ്രതികളുടെ വീട്ടില്‍നിന്ന് സര്‍വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ കേസിലെ അന്വേഷണവും മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.