സീറ്റ് നൽകിയത് രാഷ്ട്രീയ തീരുമാനമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആര്‍.എസ്.പിക്ക് കൊല്ലം സിറ്റിങ് സീറ്റ് വിട്ടുനല്‍കിയത് താനും കെ.പി.സി.സി പ്രസിഡൻറായിരുന്ന സുധീരനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അടങ്ങുന്ന നേതൃത്വമെടുത്ത തീരുമാനപ്രകാരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അഞ്ച് മിനിറ്റ് കൊണ്ടാണ് എന്‍.കെ. പ്രേമചന്ദ്രന് സീറ്റ് നല്‍കാനുള്ള തീരുമാനമുണ്ടായത്. എപ്പോഴും കെ.പി.സി.സി എക്‌സിക്യൂട്ടിവ് കൂടി തീരുമാനം എടുക്കാന്‍ പറ്റണമെന്നില്ല. അതൊക്കെ സാധാരണമാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അടക്കമുള്ള വേദികളില്‍ ചര്‍ച്ച ചെയ്തില്ലെന്ന സുധീരന്‍ അടക്കമുള്ള നേതാക്കളുടെ വിമര്‍ശനത്തോട് വാർത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
വീരേന്ദ്രകുമാര്‍ പാര്‍ലമെൻറിലേക്ക് മത്സരിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്ന തിരുമാനവും മൂന്നുപേരും കൂടിയാണെടുത്തത്. അന്ന് എത്ര കമ്മിറ്റി കൂടിയെന്നും രമേശ് ചോദിച്ചു. മുന്നണി സംവിധാനം ശക്തിപ്പെടുത്തുന്നതിെനടുത്ത തീരുമാനമാണിത്. ഇതെങ്ങനെയാണ് ബി.ജെ.പിയെ ശക്തിപ്പെടുത്തുക? ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അടിയന്തരമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അപ്പോഴൊക്കെ പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിെല്ലന്നിരിക്കും.
അതുപോലെതന്നെ ശബരീനാഥന് സീറ്റ് നല്‍കിയതും പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടല്ല. പി.ജെ. കുര്യന്‍, വയലാര്‍ രവി എന്നിവരുടെ സീറ്റ് തിരുമാനിച്ചതും തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയെടുത്ത തീരുമാനമല്ല. നിയമസഭാ െതരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിനിര്‍ണയം, രാജ്യസഭാസീറ്റിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇവയൊക്കെ ഇത്തരത്തിലാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.