നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്ന് എം.സി. ഖമറുദ്ദീൻ പറഞ്ഞതായി ചെന്നിത്തല
text_fields
തിരുവനന്തപുരം: കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക് മടക്കി നൽകുമെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ പറഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ വാർത്തകൾ വന്നപ്പോൾ തന്നെ ഖമറുദ്ദീനോട് വിവരങ്ങൾ ആരാഞ്ഞിരുന്നു. സ്ഥാപനം നടത്തിയെങ്കിലും വിജയിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പണം നൽകാനുണ്ടെന്നും അത് കൊടുത്തു തീർക്കുമെന്നും ഖമറുദ്ദീൻ പറഞ്ഞതായി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു. കൂടാതെ, ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കള്ളാർ സ്വദേശികളായ സഹോദരന്മാർ നൽകിയ വണ്ടിച്ചെക്ക് കേസിൽ ഖമറുദ്ദീനെതിരെ ഇന്ന് കേസെടുത്തിരുന്നു.
78 ലക്ഷം രൂപ നിക്ഷേപിച്ച രണ്ടു പേർക്ക് വണ്ടിച്ചെക്ക് നൽകിയ കേസിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എം.എൽ.എക്ക് സമൻസ് അയച്ചു. ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചു ചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്നാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ ഡിസംബറിൽ ഹാജരാകാൻ ഖമറുദ്ദീന് കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.