മന്ത്രിമാരുടെ അധികാരം മുഖ്യമന്ത്രി പിടിച്ചെടുക്കുന്നത് അഴിമതി നടത്താൻ -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെ അധികാരങ്ങൾ ഏറ്റെടുത്ത് മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്നതിനായി റൂൾസ് ഒാഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അധികാരം പിടിച്ചെടുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പുതിയ ഭേദഗതി കൊണ്ടു വരുന്നത് അഴിമതി നടത്താനാണ്. ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, ഒാൺലൈൻ മന്ത്രിസഭ കൂടുന്ന കാലത്ത് റൂൾസ് ഒാഫ് ബിസിനസിലെ ഭേദഗതി അനിവാര്യമാണെന്ന് മന്ത്രിസഭാ ഉപസമിതി ചെയർമാനായ എ.കെ ബാലൻ പറഞ്ഞു. മന്ത്രിമാരുടെ അധികാരങ്ങൾ കവരില്ല. കരട് ഭേദഗതിയിൽ ഉപസമിതി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.