ലൈഫ് മിഷൻ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം ഉണ്ടായ സമയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് എമിറേറ്റ്സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒന്നരമാസമായി മറുപടി ലഭിച്ചിട്ടില്ല.
പല തവണ ആവശ്യപ്പെട്ടിട്ടും ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പ് നൽകാൻ പോലും സർക്കാർ തയാറായില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ രാജിവെക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഏതാണ്ട് ഒന്നരമാസത്തോളമായി കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കുന്നതിൽ അർഥമില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വന്നുകൊണ്ടിരിക്കുകയാണ് അതിനൊന്നും ഇനി എന്നെ സാക്ഷിയാക്കാനോ മൊഴിയെടുക്കാനോ ഉള്ള സാഹചര്യമുണ്ടാക്കാന്‍ താൽപര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ല. അന്താരാഷ്ട്ര വിഷയങ്ങൾ ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസിന് പരിമിതിയുണ്ട്. കേസ് സി.ബി.ഐക്ക് കൈമാറുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.