നരേന്ദ്ര മോദിയെ നേരിടാൻ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കർണാടക നൽകിയതെന്ന് രമേശ് ചെന്നിത്തല
text_fieldsഹരിപ്പാട് :നരേന്ദ്ര മോദിയെ നേരിടാൻ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കർണാടക നൽകിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞത് വൻ വിജയത്തിന് കാരണമായിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 2024 ൽ നടക്കുന്ന പൊതുതെരഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം ആവർത്തിക്കും., കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദർഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നരേന്ദ്ര മോദി ആഴ്ചകളോളം കർണാടകയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോൺഗ്രസ് മുന്നേറ്റത്തെ തടയാനായില്ല
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. 2024 ൽ നരേന്ദ്ര മോദിയെ നേരിടേണ്ടത് രാഹുൽ ഗാന്ധി തന്നെയെന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞു കർണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിൽ ബി.ജ.പിക്ക് ഒരിടത്തു പോലും ഭരണമില്ലാതായി ,
രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കക്ഷികളെ യോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലുടെ വേണം ഇനിയുള്ള പോരാട്ടം, 2024 ഇന്ത്യ പിടിക്കാൻ എല്ലാവരെയും ഒരുമിച്ചു നിർത്തി മുന്നോട്ട് പോകും. ബി.ജെ പി തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് കർണാടകയിൽ കണ്ടത്.
എം.വി.ഗോവിന്ദനും കൂട്ടർക്കും ബി.ജെ.പിയുമായി നല്ല അന്തർധാരയാണ്. കോൺഗ്രസ് അധികാരത്തിലെത്താൻ പാടില്ല മതേതര ശക്തികൾ ഒരുമിക്കാൻ പാടില്ല എന്ന ചിന്തയാണ് എം.വി ഗോവിന്ദന്റേത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയുടെ ഫലമല്ലേ ലാവിലിൻ കേസ് 34 തവണ മാറ്റിവച്ചത്. എന്തായാലും രാജ്യത്തെ വീണ്ടെടുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസിനെ വിളിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.