ഭരണ തലവന് പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയിൽ ക്രമസമാധാനം തകർന്നുവെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളത്തിലെ ഭരണ തലവന്പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയിൽ ക്രമസമാധാനം തകർന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചത്. മുഖ്യമന്ത്രിക്ക് ഗവർണറേടുള്ള വൈരാഗ്യം തീർക്കാൻ ഇത്തരത്തിൽ സ്വന്തം പാർട്ടി യിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായി.
ഗവർണർ തെറ്റായ തീരുമാനങ്ങൾ എടുത്താൽ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാർഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണം കെട്ട രീതി ഒരു സർക്കാരിനും ചേർന്നതല്ല.സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ ക്രമസമാധാനനിലയും പൂർണമായും തകർന്നു .
കോടികൾ പൊടിച്ച് നടത്തുന്ന പിണറായുടെ സുരക്ഷ ഇപ്പോൾ ക്രിമിനലുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയിൽ വെച്ചാൽ മതി. കേരളത്തിൻ്റെ ഭരണ തലവനായ ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത രീതിയിൽ കേരള പൊലീസ് വന്ധീകരിക്കപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.