ജി.ശക്തിധരന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ഉന്നതനായ സി.പി.എം നേതാവ് രണ്ട് കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ടു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നതാണ് വെളിപ്പെടുത്തൽ.
അത്യന്തം ഗുതുതരമായ ഈ ആരോപണത്തെ കുറിച്ച് ഒരു ഉന്നതതല അന്വേഷണം നടത്തണം. ആരാണ് ഈ ഉന്നതനായ നേതാവ് എന്ന് ജനങ്ങൾക്കറിയണം. ഈ പണം കടത്തലുമായി ആർക്കൊക്കെ ബന്ധമുണ്ടെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണം കടത്താൽ ഒത്താശ ചെയ്ത ഒരാൾ ഇപ്പോൾ സർക്കാരിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തലും അന്വേഷിക്കണം. പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്പെടുത്തലുകൾ നടത്തുന്നവരെ വിളിച്ച് വരുത്തി മൊഴി എടുത്ത് കേസെടുക്കുന്ന സർക്കാരിലെ ഉന്നതന്നെതിരെ ഗുരുതര ആരോപണത്തെ കണ്ടില്ലെന്ന് നടിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും .
എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് രമേശ് ചെന്നില്ല ചോദിച്ചു. തൊഴിലാളി വർഗ പാർട്ടിയെന്ന് പറയുകയും കോടികളുടെ വെട്ടിപ്പും തട്ടിപ്പും നടത്തുകയും ചെയ്യുന്ന ഭരണകൂടത്തിനു കീഴിൽ ജനങ്ങൾ ദിനം പ്രതി അത്താഴ പട്ടിണിക്കാരായി മാറുകയാണ്. കോവിഡ് വ്യാപനം പോലെയാണ് സി.പി.എം നെതിരായ അഴിമതികൾ പുറത്തു വരുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി നിസാരവത്ക്കരിക്കാതെ ഊർജ്ജിതമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.