പുതിയ സർക്കാറിെൻറ അഴിമതികൾ പുറത്തുകൊണ്ടുവരാനും മുന്നിലുണ്ടാകും –ചെന്നിത്തല
text_fieldsതിരുവനന്തപുരം: തെറ്റുകൾ തിരുത്തി കൂടുതൽ ജനവിശ്വാസം ആർജിച്ച് യു.ഡി.എഫ് തിരിച്ചുവരുമെന്നും പുതിയ പിണറായി സർക്കാറിെൻറ അഴിമതികൾ പുറത്തുകൊണ്ടുവരാൻ തങ്ങൾ മുന്നിലുണ്ടാകുമെന്നും ബജറ്റ് ചർച്ചയിൽ പെങ്കടുത്ത് രേമശ് ചെന്നിത്തല. പുതിയ നിയമസഭയിൽ ചെന്നിത്തലയുടെ ആദ്യപ്രസംഗമായിരുന്നു.
തെരഞ്ഞെടുപ്പ് ജയത്തിെൻറ പേരിൽ കഴിഞ്ഞ സർക്കാർ ചെയ്തുകൂട്ടിയ അഴിമതികൾ കഴുകിക്കളയാമെന്ന് കരുേതണ്ട. അന്ന് തങ്ങൾ ഉന്നയിച്ച ഒരു ആരോപണവും ഇല്ലാതായിട്ടില്ല. അഴിമതിയും ധൂർത്തും കൊള്ളയുമായിരുന്നു ഒന്നാം പിണറായി ഭരണത്തിെൻറ മുഖമുദ്ര. കോവിഡ് നൽകിയ സമ്മാനമാണ് തുടർഭരണം. പുതിയ സർക്കാറിെൻറ അഴിമതികൾ പുറത്തുകൊണ്ടുവരാനും യു.ഡി.എഫ് മുന്നിലുണ്ടാകും- ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.