താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പിന്നിൽ അഴിമതി -ചെന്നിത്തല
text_fieldsകോഴിക്കോട്: കേരളത്തില്‍ നിയമനത്തിന് 'കമല്‍ മാനദണ്ഡ'മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനയുടെയും സുപ്രീംകോടതി വിധിയുടെയും ലംഘനമാണ്. കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കുന്നതാണ്. സര്‍ക്കാരിന്‍റെ സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
വകുപ്പ് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടിയിട്ടും നിയമ വകുപ്പ് എതിർത്തിട്ടും താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പിന്നിൽ അഴിമതിയാണ്. സ്വന്തക്കാർക്കും ബന്ധുകൾക്കും പാർട്ടി താൽപര്യവും കണക്കിലെടുത്തുമുള്ള നിയമനമാണ് നടക്കുന്നത്. പി.എസ്.സി റാങ്കുപ്പട്ടിക നീട്ടുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ കുറ്റം ചെയ്തതായി കോടതിക്ക് പോലും ബോധ്യപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന് തെളിവാണ് എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കാതിരുന്നത്. ഇതിന് പിന്നിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയുണ്ട്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല വിഷയത്തിൽ സി.പി.എം മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സഖ്യം യു.ഡി.എഫിലെ ഘടകകക്ഷികളുമായി മാത്രമാണ്. ഐശ്വര്യ കേരളയാത്രക്കെതിരെ എത്ര കേെസടുത്താലും മുന്നോട്ട് പോകുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.