പി.എസ്.സി ലിസ്റ്റ് കാലാവധി നീട്ടണം –രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറ് മാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൂടുതൽ പേർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് ജോലി ലഭിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപെട്ടു. കാരക്കോണം സ്വദേശി അനു ആത്മഹത്യ ചെയ്തതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാറിനും പി.എസ്.സിക്കും ഒഴിയാൻ കഴിയില്ല.
കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച പട്ടിക ജൂൺ വരെ നീട്ടിയിട്ടും ഒരാളെയും നിയമിച്ചില്ല. സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കാൻ കോടതി വിധി ഉണ്ടായിട്ടും മന്ത്രി ഒാഫിസിലെ ഇടപെടൽ കാരണമാണ് അതുണ്ടാകാതെ പോയത്. പി.എസ്.സിയെ വിമർശിക്കുന്ന ഉദ്യോഗാർഥികൾക്ക് ജോലി നൽകില്ലെന്നാണ് ചെയർമാൻ ഭീഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനുവിെൻറ വീട്ടിലെത്തിയ ചെന്നിത്തല കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിെൻറ ബാധ്യത സര്‍ക്കാര്‍ ഏറ്റടുക്കണമെന്നും അനുവിെൻറ സഹോദൻ മനുവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. ശബരീനാഥൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ തുടങ്ങിയവർ വീട് സന്ദർശിച്ചു.
വിൻസൻറ് എം.എൽ.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അനുവിെൻറ വീട്ടിലെത്തിയ പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രനും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.