മണിയെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കണം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
text_fieldsതിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിചാരണ നേരിടുന്ന എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കാൻ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി. മണിയുടെ വിടുതല്‍ ഹരജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തിൽ അദ്ദേഹം മന്ത്രി സഭയില്‍ തുടരുന്നത് രാഷ്ട്രീയ അധാര്‍മികതയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ കത്തും കണക്കിലെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് അതീവ ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണ്. യെച്ചൂരി ഉള്‍പ്പെടെയുള്ള സി.പി.എം ദേശീയ നേതാക്കള്‍ ഇതുപോലുള്ള കാര്യങ്ങളില്‍ സ്വീകരിക്കാറുള്ള നിലപാടിന് കടക വിരുദ്ധവുമാണ് ഇത്. ഇന്ത്യയില്‍ ഒരു പക്ഷെ ഇതാദ്യമായിരിക്കും കൊലക്കേസില്‍ വിചാരണ ചെയ്യപ്പെടുന്ന വ്യക്തി മന്ത്രിയായി തുടരുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.