ഷുഹൈബ് വധം: പ്രതികളെ പിടിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഇടപെടൽ മൂലം -ചെന്നിത്തല
text_fieldsകോട്ടയം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു ദിവസമായിട്ടും ഒരാളെപ്പോലും പിടികൂടാത്തത് ഈ ആരോപണം ശരിവെക്കുന്നു. നിയമസഭയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ വായ തോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി തെൻറ പ്രദേശത്ത് നടന്ന കൊലപാതകത്തിൽ വായ തുറക്കാത്തത് ലജ്ജാകരമാണ്.
സംഭവത്തിൽ സി.പി.എമ്മിനു പങ്കിെല്ലന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവരാരും അത് വിശ്വസിക്കില്ല. ജയിലുകൾ കുത്തഴിഞ്ഞ നിലയിലാണ്. ജയിലിനുള്ളിലിരുന്ന് കൊലപാതകം ആസൂത്രണം ചെയ്യാൻ ഉദ്യോഗസ്ഥരുടെ സഹായമുണ്ട്. പരോളിലിറങ്ങിയ പ്രതികൾ ഷുഹൈബിെൻറ കൊലക്കു പിന്നിലുണ്ട്. സി.പി.എമ്മിെൻറ ഭീഷണി ഉണ്ടായിട്ടും പൊലീസ് മുൻകരുതൽ എടുക്കാത്തതാണ് കൊലക്ക് കാരണം.
പൊലീസിെൻറ പ്രവർത്തനം നീതിപൂർവമല്ലെന്ന് ഷുഹൈബിെൻറ കുടുംബം പറഞ്ഞാൽ അത് തള്ളിക്കളയാനാവില്ല. ഇപ്പോൾ സി.ബി.ഐ അന്വേഷണം യു.ഡി.എഫ് ഉന്നയിക്കുന്നില്ല. പിണറായി സർക്കാർ വന്ന ശേഷം 22 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. മലബാറിൽ ഭയത്തിെൻറ രാഷ്ട്രീയം വിതക്കുകയാണ് സി.പി.എം. ചുവപ്പുഭീകരതയും കാവിഭീകരതയും നാടിനെ നടുക്കി മുന്നോട്ടുപോകുമ്പോൾ നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെയും ഇതിലേക്ക് വലിച്ചിഴക്കുകയാണ്.
കോടിയേരിയുടെ മകെൻറ സാമ്പത്തിക തട്ടിപ്പുകേസിൽ പണം നൽകാതെ പരാതിക്കാരനായ അറബിക്കു കൈകൊടുത്ത് പിരിഞ്ഞെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. കെ.എം. മാണി അഭിപ്രായം വ്യക്തമാക്കാതെ അദ്ദേഹവുമായി യു.ഡി.എഫ് ചർച്ചക്ക് തയ്യാറാവില്ല. സി.പി.ഐയെ യു.ഡി.എഫിലെടുക്കാൻ ഉദ്ദേശ്യമിെല്ലന്നും ചെന്നിത്തല പറഞ്ഞു. ജോസഫ് വാഴക്കൻ, അഡ്വ. പി.എസ്. രഘുറാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അതീവ ഗുരുതരം -ടി. സിദ്ദീഖ്
മട്ടന്നൂര്‍: ഷുഹൈബ് വധക്കേസ് പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മട്ടന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ഉപവാസത്തിൽ പ്രതിഷേധമിരമ്പി. കെ.എസ്.യു ജില്ല പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് നേതൃത്വം നല്‍കിയ ഉപവാസ സമരത്തിൽ നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്തു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
ഷുഹൈബ് വധം സി.പി.എമ്മിെൻറ ആണിക്കല്ല് ഇളക്കുമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അതീവ ഗുരുതരമാണെന്നും ടി. സിദ്ദീഖ് പറഞ്ഞു. നീതി നടപ്പാക്കാന്‍ ബാധ്യതയുള്ള പൊലീസ്, പിണറായി വിജയെൻറ ഭരണത്തില്‍ നീതി നിഷേധിക്കുകയാണ്. പൊതുജനത്തിന് സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും സിദ്ദീഖ് തുടർന്നു.
കൃത്യവിലോപം നടത്തി കൊലയാളികളെ സംരക്ഷിക്കാന്‍ പൊലീസ് പദവിയും സ്ഥാനവും ദുരുപയോഗം ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കുമെന്ന് കരുതരുതെന്ന് മുന്‍മന്ത്രി കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ സമരമുറയിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രമായിരിക്കില്ല വളരുന്ന തലമുറ കൈകാര്യം ചെയ്യുകയെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ കൊലനടക്കുമ്പോള്‍ മാപ്പിളപ്പാട്ടിെൻറ പേരില്‍ വോട്ട് നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, ആര്‍.എം.പി നേതാവ് കെ.കെ. രമ, ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, സുധീപ് ജയിംസ്, വി.എ. നാരായണന്‍, ജോഷി കണ്ടത്തില്‍, ആദര്‍ശ് മാങ്ങാട്ടിടം, ഹരികൃഷ്ണന്‍ പാളാട്, സി.പി. അഭിജിത്ത് എന്നിവർ സംസാരിച്ചു. ഉപവാസത്തിന് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.