ഏറ്റവും ബുദ്ധിഹീനനായ മുഖ്യമന്ത്രിയെന്ന് പിണറായിയെ കാലം മുദ്രകുത്തും -ചെന്നിത്തല
text_fieldsപമ്പ: കേരളംകണ്ട ഏറ്റവും ബുദ്ധിഹീനനായ മുഖ്യമന്ത്രിയെന്ന് പിണറായിയെ കാലവും ചരിത്രവും മുദ്രകുത്തുമെന്ന് പ് രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാന നായകനാകാൻ കച്ചകെട്ടിയിറങ്ങിയ മുഖ്യമന്ത്രിയുടെ അപഹാസ്യ മുഖമാണ് കേ രളം കണ്ടുകൊണ്ടിരിക്കുന്നത്. ശബരിമല ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വിശ്വ ാസികൾക്കൊപ്പം ഉറച്ചുനിന്ന് ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഗാന്ധിയൻ സമരമുറകൾ കോൺഗ്രസ് നടത്തും. ആചാരം ലംഘി ച്ച് യുവതികളെ രാവിെൻറ മറവിൽ മലകയറ്റുന്ന സർക്കാറും അതിന് ഒത്താശചെയ്യുന്ന ഡി.ജി.പിയും പൊലീസ് ഉദ്യോഗസ്ഥര ും ഈ ശുഷ്കാന്തി ഭക്തരുടെ കാര്യത്തിൽ കാട്ടിയിരുന്നെകിൽ നന്നായിരുന്നേനെ. ശബരിമല വിഷയത്തിൽ പരിവാർ സംഘടനകൾക്ക് അവസരമൊരുക്കിക്കൊടുത്ത് കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണ്.
കേരളത്തിൽ വർഗീയ വിദ്വേഷത്തിെൻറ വിത്തുപാകി വളവും വെള്ളവും നൽകി മുളപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചിരിക്കുന്നു. ജനങ്ങളെ ഒന്നായി കാണേണ്ട മുഖ്യമന്ത്രി വിഭാഗീയതയും സംഘർഷവും വളർത്തുന്നതിൽ അഗ്രഗണ്യനാണെന്ന് തെളിയിച്ചിരിക്കുന്നു. ശബരിമലയിൽ താൽക്കാലിക ലാഭത്തിനുവേണ്ടി പരിവാർ സംഘടനകളിലൂടെ ക്രമസമാധാനം തകർത്ത് ജനജീവിതം ദുസ്സഹമാക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. മകൻ ഡോ. രോഹിതും ഒപ്പമുണ്ടായിരുന്നു.
കോണ്‍ഗ്രസ് എം.പിമാരെ സോണിയ ഗാന്ധി തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതം
തിരുവനന്തപുരം: ശബരിമല വിഷയം പാര്ലമെൻറല് ഉന്നയിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് എം.പിമാരെ സോണിയ ഗാന്ധി തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിലെ ചില കേന്ദ്രങ്ങള്‍ ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസില്‍ കൊടുത്ത വാര്‍ത്തയാണിത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. അവരുമായി സംസാരിച്ചശേഷമാണ് തങ്ങള്‍ എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി - ആര്‍.എസ്.എസ് അക്രമം തടയുന്നതില്‍ ആഭ്യന്തരവകുപ്പും സര്‍ക്കാറും പൂർണപരാജയമാണ്. ആര്‍.എസ്.എസും ബി.ജെ.പിയും കലാപം അഴിച്ചുവിടുമ്പോള്‍ മറുഭാഗത്ത് സി.പി.എമ്മും അക്രമത്തിന് നേതൃത്വം കൊടുത്തു. വീഴ്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പൊലീസ് മേധാവി എസ്.പിമാരെയല്ല വിരട്ടേണ്ടത്. മുഖ്യമന്ത്രി ഡി.ജി.പിയെയാണ് ശാസിക്കേണ്ടത്. കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഓഫിസുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു.
സംഘ്പരിവാറിനെ നേരിടുന്നതില്‍ താന്‍ പരാജയമാണെന്ന് മുഖ്യമന്ത്രി തെളിയിച്ചിരിക്കുകയാണ്. തികഞ്ഞ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ടാണ് താന്‍ ഗവർണറെ ആശങ്ക അറിയിച്ചതെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.