സ്പീക്കറുടേത് ഏകാധിപത്യ നടപടിയെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭാ സ്പീക്കറുടേത് ഏകാധിപത്യ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ചെയറിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്പീക്കര്‍ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ല. സഹകരിക്കാന്‍ തയാറാണെന്ന് പറഞ്ഞിട്ടും അദ്ദേഹം അത് കേൾക്കാൻ തയാറായില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിന് ഭയമാണ്. പ്രതിപക്ഷത്തോടുള്ള സമീപനത്തില്‍ സ്പീക്കര്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ സ്പീക്കറുടെ ചെയർ മറിച്ചിട്ടിട്ടില്ല. ഇക്കാര്യത്തിൽ സ്പീക്കർ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. മുഖ്യമന്ത്രി പറയുന്നതിനപ്പുറം സ്പീക്കർ പോവില്ല. ശബരിമലയുടെ പൂര്‍ണ ഉത്തരവാദിത്തം ഹൈകോടതി ഏറ്റെടുത്തിരിയിരിക്കുകയാണ്. ചുമതല ഹൈകോടതി മൂന്നംഗസമിതിക്ക് നല്‍കിയത് സര്‍ക്കാര്‍ പരാജയപ്പെട്ടതിന്‍റെ തെളിവാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.