പ്രവാസികളോട് അവഗണന: രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിമുതൽ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം.
ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ തീരുമാനം പ്രവാസി മടക്കം തടയാനാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കേന്ദ്രസർക്കാർ പരിശോധന നടത്തിയില്ലെങ്കിൽ വിമാനം ഏർപ്പാടാക്കുന്ന സംഘടനകൾ ട്രൂ നെറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സർക്കാർ നിലപാട്. രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തിൽ വരുകയാണെങ്കിൽ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.