യെച്ചൂരിയുടെ പ്രസ്താവന വെളിവാക്കുന്നത് സി.പി.എം ജീര്‍ണ്ണതയുടെ ആഴം- രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പണത്തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിക്ക് ഇത് പറയേണ്ടി വന്നതെന്നത് ശ്രദ്ധേയമാണ്. സി.പി.എമ്മിലെ ജീര്‍ണ്ണത എത്ര മാത്രം ആഴത്തിലാണെന്നതിെൻറ തെളിവാണ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പോലും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിസ്സംഗത പാലിക്കുന്നത് അത്ഭുതകരമാണ്. പാര്‍ട്ടിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് അദ്ദേഹവും കൂട്ടു നില്ക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. ബിനോയ് കോടിയേരിയ്ക്ക് അന്വേഷണം നടത്തേണ്ടതിെൻറ പ്രസക്തി യെച്ചൂരിയുടെ പ്രസാവനയോടെ വര്‍ദ്ധിച്ചിരിക്കുകയാണ് ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.