Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഴുത്തു ഞെരിച്ച്​...

കഴുത്തു ഞെരിച്ച്​ കൊല്ലാൻ ശ്രമിച്ചപ്പോൾ ഹമാസ് പ്രതികരിച്ചു; കോൺഗ്രസ് പൊരുതുന്ന ഫലസ്തീനൊപ്പമെന്ന് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: ഹമാസ്​ വിഷയത്തിൽ ശശി തരൂരിനെ തള്ളിയും തലോടിയും മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഹമാസ്​ നടത്തുന്നത്​ ഭീകരപ്രവർത്തനമാണെന്ന്​ കോൺഗ്രസ്​ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന്​ ചെന്നിത്തല പറഞ്ഞു.

കഴുത്തു ഞെരിച്ച്​ കൊല്ലാൻ ശ്രമിച്ചപ്പോൾ അവർ പ്രതികരിച്ചു. അതിനെ തീവ്രപ്രവർത്തനമായി താൻ കാണുന്നില്ല. പൊരുതുന്ന ഫലസ്തീനൊപ്പമാണ്​ കോൺഗ്രസ്​. വർഷങ്ങളായി അവിടത്തെ ജനതയുടെ പോരാട്ടം തനിക്കറിയാം. ജീവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെടുത്തു​മ്പോൾ അവർ പോരാടാൻ നിർബന്ധിതരാവുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

ശശി തരൂരിനെ ആരും ഒറ്റപ്പെടുത്തേണ്ട. അദ്ദേഹം തന്‍റെ നിലപാട്​ വ്യക്തമാക്കിക്കഴിഞ്ഞു. അദ്ദേഹം ഫലസ്തിനൊപ്പമാണെന്ന്​ പറഞ്ഞു കഴിഞ്ഞു. അതിനു​ ശേഷം വിവാദത്തിന്​ പ്രസക്തിയില്ലെന്ന്​ ചെന്നിത്തല വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaIsrael Palestine ConflictCongress
News Summary - Ramesh Chennithala that Congress is with Palestine who is fighting
Next Story