യു.എ.പി.എ തടവുകാരൻ ഇബ്രാഹിമിനെ സന്ദർശിക്കുമെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മാവോവാദിയാണെന്നാരോപിച്ച് യു.എ.പി.എ ചുമത്തി ആറു വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ഇബ്രാഹിമിനെ സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. 67 കാരനായ ഇബ്രാഹിമിന്റെ വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കണം. മനുഷ്യത്വപരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
ഹൃദ്രോഗത്തിനൊപ്പം കടുത്ത പ്രമേഹവും കാരണം ആരോഗ്യം ക്ഷയിച്ച് പല്ലുകൾ നഷ്ടപ്പെട്ട് ആഹാരം പോലും കഴിക്കാനാകാതെയാണ് 2015 മുതൽ ഇബ്രാഹിമിെൻറ നരക ജീവിതം ജയിലിൽ തുടരുന്നത്. യു.എ.പി.എ ചുമത്തപ്പെട്ട് സംസ്ഥാനത്ത് തടവിലുള്ള ഒമ്പതുപേരിൽ ഏറ്റവും പ്രായംകൂടിയ തടവുകാരൻ കൂടിയാണിദ്ദേഹം. വയനാട് മേപ്പാട് സ്വദേശിയായ ഇബ്രാഹിമിനെ 2015 ജൂലൈ 13ന് കോഴിക്കോട് പയ്യോളിയിൽനിന്നാണ് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
ആറുവർഷമായി വിചാരണ തടവുകാരനായ ഇദ്ദേഹത്തിന് ജാമ്യമോ പരോളോ അനുവദിക്കാൻ എൽ.ഡി.എഫ് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. കോവിഡ് ബാധ വർധിച്ച സാഹചര്യത്തിൽ പരോളിനിടപെടണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനങ്ങിയില്ല.
തുടർന്ന് സച്ചിദാനന്ദൻ, ബി.ആർ.പി. ഭാസ്കർ അടക്കം 16 സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മാനുഷിക പരിഗണന നൽകി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യെപ്പട്ട് ഇബ്രാഹിമിെൻറ ഭാര്യ ജമീലയും ജയിൽ വിഭാഗം ഡി.ജി.പിക്ക് നിവേദനം നൽകി.
ഇബ്രാഹിമിെൻറ പേരിൽ എൻ.െഎ.എ കേസ് മാത്രമാണ് ഇപ്പോഴുള്ളത്. മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയുമല്ല. ഇടക്കാല ജാമ്യം അനുവദിച്ചില്ലെങ്കിൽ പ്രമേഹവും ഹൃദ്രോഗവുമുള്ള ഇദ്ദേഹം ഇൗ കോവിഡ് കാലത്തെ അതിജീവിക്കില്ലെന്ന ഭയത്തിലാണ് കുടുംബം. ജയിലിനുള്ളിൽ നടക്കുന്ന വിഡിയോ കോൺഫറൻസ് വിചാരണക്കായി ഹാജരാകാൻ പോലും കഴിയാത്തവണ്ണം അവശനാണെന്ന് കഴിഞ്ഞദിവസം ഇബ്രാഹിം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.